in

മഞ്ഞയിൽ നിന്നും വീണ്ടും മഞ്ഞയിലെത്തിയ ഓങ്ബച്ചേ മനസ്സ് തുറക്കുന്നു

Bart Ogbeche

കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകർ ഏറെ ആരാധിച്ചിരുന്ന ഒരു വിദേശ താരമായിരുന്നു ബർത്തലോമിയോ ഓഗ്ബചെ എന്ന നൈജീരിയൻ താരം. ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്തീസ്റ്റ് യുണൈറ്റഡിന് വേണ്ടിയായിരുന്നു അദ്ദേഹത്തിൻറെ വരവ്. പിന്നീട് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സ് നിരയിലേക്ക്എത്തി.

ഒരൊറ്റ സീസണിൽ തന്നെ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോളടിച്ചു കൂട്ടിയ താരം കൂടിയായിരുന്നു അദ്ദേഹം. ആ ഒരൊറ്റ സീസൺ കൊണ്ട് ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന ഗോൾ സ്കോറർ ആയി അദ്ദേഹം മാറി ഇത്രയധികം ഗോൾ മഞ്ഞ ജേഴ്സിയിൽ അടിച്ചുകൂട്ടിയ മറ്റൊരു താരമില്ല. കേവലം ഒരൊറ്റ സീസണിലാണ് ഈ നേട്ടം എന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്

താരം ടീം വിട്ടു പോയപ്പോൾ ആരാധകർ വളരെയധികം സങ്കടപ്പെടുന്നു. ബ്ലാസ്റ്റേഴ്സ് ടീമിൽ നിന്നും അദ്ദേഹം പോയത് സിറ്റി ഗ്രൂപ്പ് ഏറ്റെടുത്ത മുംബൈ സിറ്റി എഫ് സി യിലേക്ക് ആയിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ മുംബൈ സിറ്റി എഫ് സിയിൽ അദ്ദേഹത്തിന് വേണ്ടത്ര അവസരം ലഭിച്ചുവോ എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്.

Bart Ogbeche

ഈ താരത്തിനു അർഹിക്കുന്ന ഒരു പ്ലെയിങ് ടൈം അവിടെ കിട്ടിയില്ല എന്ന് നമുക്ക് അനുമാനിക്കാം. അതുകൊണ്ടുതന്നെ അദ്ദേഹം ഈ സീസണിൽ മുംബൈ വിട്ടു പോവുകയാണ്
ഹൈദരാബാദ് എഫ് സി യിലേക്കാണ് ബർത്ത് പോകുന്നത്.

ഹൈദരാബാദ് എഫ് സി തന്നെ സൈൻ ചെയ്തതിൽ വളരെയധികം സന്തോഷവാനാണ് താനെന്ന് ബർത്തലേമിയോ ഓങ്ബച്ചേ
പ്രതികരിച്ചു. ഹൈദരാബാദിൽ കളിക്കാൻ പോകുന്നതിൽ വളരെയധികം ത്രില്ലിൽ ആണെന്നും അവരുടെ പരിശീലകനായ മനോ മാർക്സിനെ കീഴിൽ കളിക്കുവാൻ താൻ കാത്തിരിക്കുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

ഹൈദരാബാദിന്റെ സ്ട്രൈക്കിംഗ് സോണിൽ വളരെ വിനാശകാരിയായ ഘടകമായി ഇനി അദ്ദേഹം ഉണ്ടായിരിക്കും. എതിർ ടീമുകൾക്കു ഭീഷണിയാകുന്ന ഷോട്ടുകളുമായി ഇത്തവണ അദ്ദേഹം ഹൈദരാബാദ് നിരയിൽ കാണും

ഗോകുലത്തിന്റെ വിങ്ങിലെ ചിത്രശലഭം ഇനി ബ്ലാസ്റ്റേഴ്സിനായി പന്തു തട്ടും

സീനിയർ ടീമിന് പിന്നാലെ ഇന്ത്യൻ അണ്ടർ 23 ടീമിനും കടുത്ത വെല്ലുവിളി