ഗോകുലം കേരള എഫ്സിയുടെ വിങ്ങിൽ ചിത്രശലഭത്തിനെ പോലെ പാറിപ്പറന്നു കളിച്ച ഗോവൻ വിങ്ങർ വിൻസി ബരെറ്റോയെ കേരളബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. യുവതാരമായ ബിൻസി ഈ സീസൺ മുതൽ കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ് സിക്ക് ഒരു മുതൽക്കൂട്ടാകും എന്ന കാര്യത്തിൽ ആർക്കും സംശയമില്ല.
പുതിയ സീസണിൽ സൂപ്പർ ലീഗിലെ വിദേശ താരങ്ങളുടെ എണ്ണത്തിന് മേൽ നിയന്ത്രണമേർപ്പെടുത്തുന്ന നിയമം വരുന്നത് മൂലം ഇന്ത്യൻ താരങ്ങൾക്ക് ആയിരിക്കും പ്രാമുഖ്യം കൂടുതലായി വരിക എന്നുള്ള ഘടകത്തെ ആശ്രയിച്ചിരിക്കുമ്പോൾ ഇത് കേരള ബ്ലാസ്റ്റേഴ്സിന്റെ മികച്ച ഒരു സൈനിങ് ആയി തന്നെ വിലയിരുത്തേണ്ടിയിരിക്കുന്നു.
21കാരനായ ഗോവന്‍ താരം, ഡെംപോ എസ്‌സി അക്കാദമിയിലൂടെയാണ് ഫുട്ബോൾ ജീവിതം തുടങ്ങിയത്. അവർക്കായി അണ്ടര്‍-18 ഡിവിഷനിലും കളിച്ചു. 2017ൽ ISL ക്ലബായ എഫ്‌സി ഗോവയുടെ റിസര്‍വ് ടീമുമായാണ് ആദ്യമായി അദ്ദേഹം ഒരു സീനിയര്‍ കരാര്‍ ഒപ്പുവച്ചത്. മൂന്നു വര്‍ഷം ബിൻസി അവർക്ക് വേണ്ടി പന്തുതട്ടി.
2018-19 സീസണില്‍ ഗോവ പ്രൊഫഷണല്‍ ലീഗിനുള്ള ക്ലബ്ബിന്റെ ആദ്യ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട താരം അവിടെ അവരുടെ കിരീട വിജയത്തിൽ മുഖ്യ കാർമികത്വം വഹിച്ചു. അവിടെ നിന്നും താരം പിന്നീട് ഗോകുലം കേരള എഫ് സിയിലേക്ക് എത്തി
ഗോകുലത്തിൽ വച്ചു ചെറുതല്ലാത്ത ഒരു ആരാധക പിന്തുണ അദ്ദേഹത്തിന് ലഭിച്ചിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിന്റെ ശക്തമായ ആരാധക വൃന്ദത്തെ കുറിച്ചുള്ള ധാരണകൾ അദ്ദേഹത്തിന് ഗോകുലത്തിൽ കളിക്കുമ്പോൾ ലഭിച്ചിരുന്നു. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ട് കെട്ടാൻ തയ്യാറായിരിക്കുന്ന താരം ബ്ലാസ്റ്റേഴ്സ് ൽ ആരാധകരെക്കുറിച്ച് ആലോചിക്കുമ്പോൾ വളരെയധികം ആവേശത്തിൽ തന്നെയാണ്.
യുവ താരത്തിന് ടീമിൽ എത്തിക്കാൻ കഴിഞ്ഞതിൽ തങ്ങൾ വളരെ സന്തോഷം ആണെന്ന് കേരളബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്ടർ പ്രതികരിച്ചു.