യൂറോ കപ്പിൽ ഫൈനലിൽ കിക്ക് ഓഫ് വിസിൽ മുഴങ്ങും മുൻപേ കളിക്കളത്തിനു പുറത്ത് മത്സരം തുടങ്ങി. എതിരാളികളെ മാനസികമായി തളർത്തുന്ന മൈൻഡ് ഗെയിമിൽ ഇക്കുറി വളരെ മുന്നിൽ തന്നെ നിൽക്കുന്നത് ഇറ്റലിയാണ്.
ഫുട്ബോളിൽ പണ്ടുമുതലേ പയറ്റുന്ന ഒരു പ്രധാന തന്ത്രമാണ് മൈൻഡ് ഗെയിം. മത്സരത്തിൽ മുൻപേതന്നെ എതിരാളികളെ മാനസികമായി തകർത്തു കൊണ്ടു അവർക്കു മേൽ മാനസികമായ ആധിപത്യം സ്ഥാപിക്കുക എന്നതാണ് ഇതിന്റെ പ്രധാനപ്പെട്ട ലക്ഷ്യം.
പ്രധാനമായും പെനാൽറ്റി സ്പോട്ട് കിക്കുകളിൽ നാം ഇത് പലപ്പോഴും ദർശിക്കുന്നതാണ്. കഴിഞ്ഞ ദിവസം കോപ്പ അമേരിക്കയുടെ സെമിഫൈനലിൽ കൊളംബിയ അർജൻറീനയും തമ്മിൽ നടന്ന പെനാൽറ്റി ഷൂട്ട് ഔട്ടിൽ അർജൻറീന ഗോൾകീപ്പർ കൊളംബിയൻ താരങ്ങളോട് വന്ന് ആക്രോശിച്ചുകൊണ്ട് അവർക്കുമേൽ മാനസികമായ ആധിപത്യം സ്ഥാപിക്കുന്നത് നാം കണ്ടതാണ്.
അതിനു സമാനമായ രീതിയിലാണ് ഇറ്റലി യൂറോ കപ്പ് ഫൈനലിന് ൽ മുൻപേ തന്നെ ഇംഗ്ലണ്ടിനു ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വിവാദപരമായ ഒരു പെനാൽറ്റിയിലൂടെ ആയിരുന്നു ഇംഗ്ലണ്ട് ഡെൻമാർക്കിനെ തോൽപ്പിച്ചു യൂറോകപ്പ് ഫൈനലിലേക്ക് വരുന്നത്.
ഇത് ഇംഗ്ലണ്ടിന്റെ അഭിനയത്തിന് കിട്ടിയ
വിജയമാണെന്നും കളിച്ച് നേടിയ വിജയം അല്ലെന്നും ആണ് ഇറ്റാലിയൻ ആരാധകർ ആരോപിക്കുന്നത്. യൂറോകപ്പ് ആതിഥേയരായ ഇംഗ്ലണ്ടിന് തന്നെ ലഭിക്കുമെന്ന് വിശ്വസിച്ചുകൊണ്ട് ഇംഗ്ലണ്ട് ഇംഗ്ലണ്ട് ആരാധകർ ആരംഭിച്ച ക്യാമ്പയിൻ ആയിരുന്നു ഇറ്റ്‌സ് കമിങ് ഹോം എന്നത്.
എന്നാൽ എട്ട് ഡ്രൈവിംഗ് ഹോം എന്ന് പറഞ്ഞുകൊണ്ടാണ് ഇറ്റാലിയൻ ആരാധകർ ഇതിനെതിരെ
പ്രതിഷേധിക്കുന്നത് ഇറ്റാലിയൻ ആരാധകർ വളരെ വലിയ രീതിയിൽ ഇംഗ്ലണ്ട് ടീമിനെതിരെയും ആരാധകർക്ക് എതിരെയും ആക്ഷേപങ്ങൾ ഉന്നയിച്ചുകൊണ്ട് താരങ്ങൾക്ക് മേൽ മാനസികമായ സമ്മർദം ഏൽപ്പിക്കാൻ ശ്രമിക്കുകയാണ് ഇത്തരത്തിലുള്ള സമ്മർദ്ദതന്ത്രങ്ങൾ വീണുപോയാൽ എന്തായാലും ഇറ്റലിക്ക് ഒരു മുൻതൂക്കം ഫൈനൽ മത്സരത്തിൽ ഉണ്ടാകുമെന്ന് ഉറപ്പാണ് .