in

LOVELOVE

ഒമാൻ വീര്യത്തിന് മുന്നിൽ ഇന്ത്യൻ കായികക്കരുത്ത് പൊരുതി വീണു…

മത്സര ഫലം വിപരീതമായെങ്കിലും ആരാധരുടെ മനം നിറക്കുന്ന പ്രകടനം തന്നെയാണ് ഇന്ത്യൻ ടീമിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്. രണ്ടു ഗോളിന് പുറകിൽ നിന്നിട്ട് പോലും തളരാതെ പോരാടിയ ഇന്ത്യൻ ടൈഗേർസിന്റെ പോരാട്ട വീര്യത്തെ എത്ര അഭിനന്ദിച്ചാലും മതി ആവില്ല.

ആദ്യ പകുതി ഓമന്റേതാണെങ്കിൽ രണ്ടാം പകുതി ഇന്ത്യൻ കായിക കരുത്തിന്റേതായിരുന്നു. ബ്ലൈൻഡേർസ് ഫുട്ബോൾ ചലഞ്ചിന്റെ ഭാഗമായി സംഘടിപ്പിച്ച ബ്ലൈൻഡ് ഫുട്ബോൾ ടൂർണമെന്റിൽ ഒമാനെതിരെ ഇന്ത്യക്കു തോൽവി.

കാള കൂറ്റൻറെ കരുത്തുള്ള ഒമാൻ ബ്ലൈൻഡ് ഫുട്ബോൾ ടീമിനോട് മുട്ടി നിൽക്കാൻ ഇന്ത്യൻ യുവ നിര ആദ്യ പകുതിയിൽ നന്നേ കഷ്ടപ്പെടുന്ന കാഴ്ചയാണ് കാണാനായത്. മികച്ച മുന്നേറ്റങ്ങളുമായി ആദ്യ പകുതി തങ്ങളുടെ വരുതിയിലാക്കിയ ഒമാൻ ടീം, ഇന്ത്യൻ ഗോൾ മുഖത്തു നിരന്തരം ഭീതിജനനകമായ സന്ദർഭങ്ങൾ സൃഷ്ടിച്ചു കൊണ്ടേ ഇരുന്നു. ഇന്ത്യയുടെ പ്രത്യാക്രമണങ്ങൾക്കു മൂർച്ച കുറഞ്ഞതോടെ ഒമാൻ ഡ്രൈവിംഗ് സീറ്റിലായിരുന്നു ആദ്യ പകുതിയിൽ.

India vs Oman Blind Football

അതിന്റെ ഫലമെന്നോണം മികച്ച ഒരു മുന്നേറ്റത്തിലൂടെ ഒമാൻ ന്റെ No 7 ജേഴ്സി താരം തൊടുത്ത ഒരു ഗ്രൗണ്ട് ബോളിനു ഇന്ത്യൻ ഗോളിക്കു മറുപടി ഇല്ലായിരുന്നു. പോസ്റ്റിന്റെ വലതു മൂലയിലൂടെ പന്തു കൃത്യം ഇന്ത്യൻ വല തുളച്ചു ഒമാന്റെ ആദ്യ ലീഡ് ആ ഗോൾ നേടിക്കൊടുത്തു. ആക്രമണത്തിലേക്ക് തന്നെ ശ്രദ്ധയൂന്നിയ ഒമാൻ നിര No 19 ജേഴ്സി താരം ഗ്രൗണ്ടിന്റെ മധ്യ ഭാഗത്തൂടെ വലതു വിങ്ങിലൂടെ മുന്നേറി തൊടുത്ത ഒരു മനോഹര ഷോട്ട് ഇന്ത്യൻ ഗോളി തട്ടി അകറ്റാൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ വല കുലുക്കി രണ്ടാം ഗോളും കണ്ടെത്തി, ഗ്രൗണ്ടിലെ മേൽക്കോയ്മ സ്കോർ ഷീറ്റിലും വരുത്താൻ സാധിച്ചു.

2-0 നു പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷമായിരുന്നു ഇന്ത്യൻ പുലിക്കുട്ടികളുടെ യഥാർഥ പോരാട്ട വീര്യം നമുക്ക് ഗ്രൗണ്ടിൽ ദർശിക്കാൻ ആയതു. മഞ്ഞപ്പട ഒമാൻ വിങ്ങിന്റെ ആവേശോജ്വല സപ്പോർട്ട് കൂടി ആയപ്പോൾ ഇന്ത്യൻ താരങ്ങൾ രണ്ടാം പകുതിയിൽ കളം വാണു.

പത്താം നമ്പർ താരം കീലിയിലൂടെ നിരന്തരം മുന്നേറ്റങ്ങൾ നടത്തിയ ഇന്ത്യക്കു പലപ്പോഴും നിർഭാഗ്യമാണ്‌ വിനയായത്. ഒമാൻ ഗോളിയുടെ മികച്ച പ്രകടനം കൂടിയപ്പോൾ ഗോളെന്നുറച്ച പല ശ്രമങ്ങളും വിഫലമായി. കോർണർ കിക്കിൽ നിന്നും കീലി ഉതിർത്ത അത്യഗ്രൻ ഷോട്ട് ഗോൾ പോസ്റ്റിനു തൊട്ടു മുകളിലൂടെ പോയില്ല എങ്കിൽ മത്സര ഫലം ഒരു പക്ഷെ അനുകൂലമായേനെ.

മത്സര ഫലം വിപരീതമായെങ്കിലും ആരാധരുടെ മനം നിറക്കുന്ന പ്രകടനം തന്നെയാണ് ഇന്ത്യൻ ടീമിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്. രണ്ടു ഗോളിന് പുറകിൽ നിന്നിട്ട് പോലും തളരാതെ പോരാടിയ ഇന്ത്യൻ ടൈഗേർസിന്റെ പോരാട്ട വീര്യത്തെ എത്ര അഭിനന്ദിച്ചാലും മതി ആവില്ല.

മത്സര ശേഷം ഒമാൻ മഞ്ഞപ്പട വിങ്ങിനെ നെഞ്ചോട് ചേർത്ത് അഭിനന്ധിച്ചാണ് ഇന്ത്യൻ കോച്ച് കളം വിട്ടത്.

ബംഗളൂരുവിനെ നേരിടുമ്പോൾ തന്റെ മനോഭാവം എന്താണെന്ന ഖബ്രയുടെ വെളിപ്പെടുത്തലിൽ ആരാധകർക്ക് രോമാഞ്ചം…

തരംഗമായി മെസ്സി; ലോകമെങ്ങും മിശിഹാ മാജിക്…