ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഏറെ വെറുത്ത പരിശീലകനാണ് ഇഗോർ സ്റ്റിമാക്. 150 ൽ താഴെ കിടന്ന ഒരു രാജ്യത്തെ 100 ൽ താഴെ ഫിഫ റാങ്കിങ്ങിലെത്തിച്ച കൊണ്ട് പടിയിറങ്ങിയ കോൺസ്റ്റേറ്റിന്റെ പകരക്കാരനായി ആണ് സ്റ്റിമാക് ചുമതല ഏൽക്കുന്നത്.2019 മെയിലാണ് അദ്ദേഹം ഇന്ത്യൻ പരിശീലകനായി നിയമിതനായത്.
ചരിത്രത്തിൽ ആദ്യമായി ഇന്ത്യ തുടർച്ചയായ രണ്ടാം ഏഷ്യൻ കപ്പിന് യോഗ്യത നേടിയ സന്തോഷത്തിലാണ് ഓരോ ആരാധകരും. ഇപ്പോൾ കഴിഞ്ഞ വർഷം സ്റ്റിമാക് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുകയാണ്. പ്രമുഖ മാധ്യമ പ്രവർത്തകനായ മാർകസ് മെർഗുൽഹയാണ് ഇപ്പോൾ ഈ വാർത്ത പുറത്ത് കൊണ്ട് വന്നിരിക്കുന്നത്.
ഏഷ്യൻ കപ്പ് യോഗ്യതക്കുള്ള സെക്കന്റ് റൗണ്ട് മത്സരങ്ങളിൽ ഇടയ്ക്കാണ് സ്റ്റിമാക് ആ പ്രസ്താവന നടത്തിയത്. ഇന്ത്യ അടുത്ത ഏഷ്യൻ കപ്പിന് യോഗ്യത നേടിയിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. അമിത ആത്മവിശ്വാസം എന്ന് പറഞ്ഞു അന്ന് ആരാധകർ പുച്ഛിച്ചിരുന്നു.
എന്നാൽ ഇപ്പോൾ ഗ്രൂപ്പിൽ മൂന്നു മത്സരവും ജയിച്ചു ഇന്ത്യ ഏഷ്യൻ കപ്പിന് യോഗ്യത നേടിയിരിക്കുകയാണ്.ഹോങ് കൊങ്ങിനെ എതിരില്ലാത്ത നാല് ഗോളിന് തോൽപിച്ചു.ആദ്യ മിനുട്ടിൽ അൻവർ അലിയും ഹാഫ് ടൈമിന് തൊട്ട് മുന്നേ ചേത്രിയും ഗോൾ വല കുലുക്കി. ചേത്രിയുടെ ഈ ഗോൾ അന്താരാഷ്ട്ര തലത്തിലെ 84 ആമത്തെ ഗോളായിരുന്നു. ഈ ഗോളോട് കൂടി ഹൻഗറിയുടെ ഇതിഹാസ താരം പുഷ്കാസിനെ ഒപ്പമെത്തി ചേത്രി. മനവിറും ഇഷാൻ പണ്ഡിതയുമാണ് ശേഷിക്കുന്ന ഗോളുകൾ നേടിയത്.