in

LOVELOVE

പരിശീലകൻ മാറിയോ??. തമാശ രൂപണേ തനിക്കെതിരെ ഉയർന്ന പ്രതിഷേധങ്ങൾക്ക് മറുപടി നൽകി ഇഗോർ സ്റ്റിമാക്..

വിമർശിക്കുമ്പോൾ നിങ്ങൾ രണ്ട് തവണ എങ്കിലും ചിന്തിക്കുക. കാരണം അത് ഞങ്ങളെ ഒരു തരത്തിലും ബാധിക്കില്ല. ഭാവിയിൽ ഖേദം തോന്നാത്ത ഒരു കുടുംബമാക്കി തനിക്ക്‌ ഇന്ത്യൻ ടീമിനെ മാറ്റണമെന്നും സ്റ്റിമാക് കൂട്ടിച്ചേർത്തു.

Igor Stimac on Indian Football

ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഇപ്പോൾ സന്തോഷത്തിന്റെ കൊടുമുടിയിലാണ്. ചരിത്രത്തിൽ ആദ്യമായി തുടർച്ചയായ രണ്ടാം തവണ ഇന്ത്യ ഏഷ്യൻ കപ്പിന് യോഗ്യത നേടിയിരിക്കുന്നു. എന്നാൽ ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്കിനെതിരെ മുൻ ഉണ്ടായിരുന്ന പ്രതിഷേധങ്ങൾക്കെതിരെ അദ്ദേഹം ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്.

ഇന്നലെ നടന്ന ഹോങ് കൊങ് ഇന്ത്യ ഏഷ്യൻ കപ്പ്‌ യോഗ്യത മത്സര ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരത്തിൽ ഇന്ത്യ എതിരില്ലാത്ത നാല് ഗോളുകൾക്ക്‌ ഹോങ് കൊങ്ങിനെ തോൽപ്പിച്ചിരുന്നു. സ്റ്റിമാക്കിന്റെ വാക്കുകൾ നമുക്ക് പരിശോധിക്കാം.

പരിശീലകൻ മാറി തമാശ രൂപണേ അദ്ദേഹം പറഞ്ഞു തുടങ്ങി. താൻ എപ്പോഴും പറയുന്നു തനിക്ക് സമയം നൽകിയ നല്ല മത്സരം ഫലങ്ങൾ പുറകെ വരും. കഴിഞ്ഞ 7 ആഴ്ചയായി കളിക്കുന്ന താരങ്ങൾ തന്നെയാണ് അവർ. അവരുടെ കഠിനധ്വാനം തന്നെയാണ് എല്ലാം മാറ്റിമറിച്ചത്.

ഇത് ഒരു തുടക്കം മാത്രമാണ്. ഡ്രസിങ് റൂം വളരെ സന്തോഷത്തിലാണ്. പക്ഷെ പുറത്ത് അങ്ങനെ അല്ല. ഫുട്ബോൾ കാണുന്നവർ അവരുടെ കാഴ്ചപാട് മാറ്റേണ്ടിയിരിക്കുന്നു.അങ്ങനെയെങ്കിൽ അത് ഞങ്ങൾക്ക് വളരെ അധികം ഗുണം ചെയ്യും.

വിമർശിക്കുമ്പോൾ നിങ്ങൾ രണ്ട് തവണ എങ്കിലും ചിന്തിക്കുക. കാരണം അത് ഞങ്ങളെ ഒരു തരത്തിലും ബാധിക്കില്ല. ഭാവിയിൽ ഖേദം തോന്നാത്ത ഒരു കുടുംബമാക്കി തനിക്ക്‌ ഇന്ത്യൻ ടീമിനെ മാറ്റണമെന്നും സ്റ്റിമാക് കൂട്ടിച്ചേർത്തു.

പുഷ്കാസിന് ഒപ്പമെത്തി ചേത്രി,പറഞ്ഞ വാക്ക് പാലിച്ചു സ്റ്റിമാക്, മൂന്നിൽ മൂന്നും ജയിച്ചു ഇന്ത്യ..

കഴിഞ്ഞ സീസണിലെ യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് കളിച്ച താരം ചെന്നൈയിൻ എഫ് സി യിലേക്ക്..