in ,

OMGOMG LOVELOVE AngryAngry

കഴിഞ്ഞ സീസണിലെ യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് കളിച്ച താരം ചെന്നൈയിൻ എഫ് സി യിലേക്ക്..

നിലവിൽ 33.33 മില്യൺ ഇന്ത്യൻ രൂപയാണ് താരത്തിന്റെ ട്രാൻസ്ഫർ മാർക്കറ്റ് വാല്യൂ. ഇടത് മിഡ് ഫീൽഡാണ് താരത്തിന്റെ ഇഷ്ട പൊസിഷൻ. വലതു മിഡ് ഫീൽഡറായും ഇടതു വിങ്ങറായും താരത്തിന് കളിക്കാൻ സാധിക്കും.

MANCHESTER, ENGLAND - NOVEMBER 27: Phil Jones of Manchester United is challanged by Miralem Sulejmani of Young Boys during the UEFA Champions League Group H match between Manchester United and BSC Young Boys at Old Trafford on November 27, 2018 in Manchester, United Kingdom. (Photo by Laurence Griffiths/Getty Images)

ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് ഒട്ടേറെ മികച്ച വിദേശ താരങ്ങളെ എത്തിക്കാൻ ശ്രമിക്കുകയാണ് ക്ലബ്ബുകൾ. എ ടി കെ മോഹൻ ബഗാൻ ഡിയഗോ കോസ്റ്റക്ക്‌ വേണ്ടി ശ്രമിച്ചത് അത്തരത്തിലുള്ള ഒരു നീക്കമായിരുന്നു. ഇപ്പോൾ ചെന്നൈയിൻ എഫ് സി യും എ ടി കെ യുടെ പാത പിന്തുടരുകയാണ്.

കഴിഞ്ഞ സീസണിലെ യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് കളിച്ച യങ് ബോയ്സ് ടീമിലെ താരത്തിന് പുറകെയാണ് ഇപ്പോൾ ചെന്നൈയിൻ എഫ് സി. പ്രമുഖ മാധ്യമമായ ട്രാൻസ്ഫർ മാർക്കറ്റാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത് . ട്രാൻസ്ഫർ മാർക്കറ്റിന്റെ റിപ്പോർട്ട്‌ പ്രകാരം താരം ചെന്നൈയിൻ എഫ് സി യിലേക്ക് കൂടുമാറാൻ 35 ശതമാനം സാധ്യതയാണുള്ളത്.

MANCHESTER, ENGLAND – NOVEMBER 27: Phil Jones of Manchester United is challanged by Miralem Sulejmani of Young Boys during the UEFA Champions League Group H match between Manchester United and BSC Young Boys at Old Trafford on November 27, 2018 in Manchester, United Kingdom. (Photo by Laurence Griffiths/Getty Images)

യങ് ബോയ്സ് താരം മിരാലേം സുലേജമാനിയിലാണ് ചെന്നൈയിൻ താല്പര്യം കാണിച്ചിരിക്കുന്നത്.മാഞ്ചേസ്റ്റർ യുണൈറ്റഡിനെ യങ് ബോയ്സ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അട്ടിമറിച്ച മത്സരത്തിൽ താരം കളിച്ചിരുന്നു. ഈ ജൂണിൽ യങ് ബോയ്സുമായിട്ടുള്ള താരത്തിന്റെ കരാർ അവസാനിക്കും.

നിലവിൽ 33.33 മില്യൺ ഇന്ത്യൻ രൂപയാണ് താരത്തിന്റെ ട്രാൻസ്ഫർ മാർക്കറ്റ് വാല്യൂ. ഇടത് മിഡ് ഫീൽഡാണ് താരത്തിന്റെ ഇഷ്ട പൊസിഷൻ. വലതു മിഡ് ഫീൽഡറായും ഇടതു വിങ്ങറായും താരത്തിന് കളിക്കാൻ സാധിക്കും.

കഴിഞ്ഞ സീസണിൽ യങ് ബോയ്സിന് വേണ്ടി 19 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളും അഞ്ചു അസ്സിസ്റ്റും താരം സ്വന്തമാക്കിട്ടുണ്ട്. സെർബിയൻ ദേശിയ ടീമിന് വേണ്ടി 20 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും താരം സ്വന്തമാക്കിട്ടുണ്ട്. ആവേശകരമായ ട്രാൻസ്ഫർ ചെന്നൈയിൻ എഫ് സി നടത്തുമോ എന്നറിയാൻ നമുക്ക് കാത്തിരിക്കാം.

പരിശീലകൻ മാറിയോ??. തമാശ രൂപണേ തനിക്കെതിരെ ഉയർന്ന പ്രതിഷേധങ്ങൾക്ക് മറുപടി നൽകി ഇഗോർ സ്റ്റിമാക്..

ഡി ജോങ് യുണൈറ്റഡിലേക്ക് -കഥ ഇത് വരെ..