in , ,

CryCry LOVELOVE OMGOMG LOLLOL

ലോകകപ്പിൽ നിന്നും പുറത്താകാനുള്ള കാരണം രാഹുലോ രോഹിതോ ദ്രാവിഡോ ഒന്നുമല്ല

ടി ട്വൻ്റി ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ പരാജയപ്പെട്ടതിന് പിന്നാലെ വലിയ വിമർശനമാണ് ഇന്ത്യൻ ടീമിനെതിരെ നടന്നത്.ഇന്ത്യയുടെ പരാജയത്തിൻ്റെ കാരണങ്ങളായി പലരും പല താരങ്ങളെയാണ് ചൂണ്ടി കാണിച്ചത്. ഓപണറായ ലോകേഷ് രാഹുലിൻ്റെ മോശം ഫോമാണ് ഇന്ത്യയുടെ ടി ട്വൻ്റി സെമി ഫൈനലിലെ പരാജയത്തിന് കാരണമെന്ന് പലരും അഭിപ്രായപ്പെട്ടത്.

രോഹിത് ശർമയും അശ്വിനുമൊന്നും ഫോമിലേക്ക് ഉയർന്നില്ലെന്നും അതൊക്കെ ഇന്ത്യൻ ടീമിൻ്റെ പരാജയത്തിന് കാരണമായി എന്നുള്ള അഭിപ്രായങ്ങളും ഉയർന്നിരുന്നു. രാഹുൽ ദ്രാവിഡിന് വരെ ഇത്തരത്തിലുള്ള വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. ടി ട്വൻ്റി ലോകകപ്പിന് മുമ്പായി കൃത്യമായ ഒരു സ്ക്വാഡ് ഉണ്ടാക്കാൻ രാഹുൽ ദ്രാവിഡിന് സാധിച്ചില്ല എന്ന വിമർശനമാണ് രാഹുൽ ദ്രാവിഡിനെതിരെ ഉയർന്നത്.

ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരെയായുള്ള സെമി ഫൈനലിൽ ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യയുടെ പരാജയ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ വെസ്റ്റ് ഇൻഡീസ് നായകനായ ഡാരൻ സമ്മി.ഇന്ത്യൻ താരങ്ങൾ മറ്റു ലീഗുകളിൽ കളിക്കാത്തതിൻ്റെ കുഴപ്പമാണ് ഇന്ത്യക്ക് സംഭവിച്ചത് എന്നാണ് ഡാരൻ സമ്മിയുടെ അഭിപ്രായം.

ഇംഗ്ലണ്ടാണ് ട്വൻ്റി ട്വൻ്റി ലോകകപ്പിൽ കിരീടം നേടിയത്.ഇംഗ്ലണ്ടിൻ്റെ മികച്ച താരങ്ങളായ ബെൻ സ്റ്റോക്കും ജോർദാനുമൊക്കെ ബിഗ് ബാഷ് ലീഗിൽ അടക്കം കളിക്കുന്ന താരങ്ങളാണ്. ഇത്തരത്തിൽ ഓസ്ട്രലി യയിലെ ബിഗ് ബാഷ് ലീഗിൽ കളിക്കുന്ന താരങ്ങൾക്ക് ഓസ്ട്രലി യയിൽ വെച്ച് നടക്കുന്ന ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചിരുന്നു.

ഇന്ത്യൻ താരങ്ങൾ മറ്റു ലീഗുകളിൽ കളിച്ചിരിന്നുവെങ്കിൽ ഇന്ത്യൻ താരങ്ങൾക്ക് വിദേശ പിച്ചുകളിൽ നല്ല അനുഭവ സമ്പത്ത് ഉണ്ടാകുമായിരുന്നുവെന്നും ഇത്തരത്തിൽ ഇന്ത്യൻ താരങ്ങളെ വിദേശ ലീഗുകളിലേക്ക് അയക്കാത്തതാണ് ഇന്ത്യയുടെ പരാജയത്തിന് കാരണമെന്നാണ് ഡാരൻ സമ്മി പറയുന്നത്.

നെയ്മറെയും ബ്രസീലിനെയും ഫിഫയ്ക്ക് വേണ്ടേ?; ഇത് ഫിഫയ്ക്ക് സംഭവിച്ച തെറ്റോ

സഞ്ജുവിന്റെ കാര്യത്തിൽ ഉറപ്പ് നൽകി സെലക്ഷൻ കമ്മിറ്റി