in

ഒപ്പമെത്താൻ ഇന്ത്യ, പരമ്പര സ്വന്തമാക്കാൻ ദക്ഷിണ ആഫ്രിക്ക

ഇന്ത്യ ദക്ഷിണ ആഫ്രിക്ക രണ്ടാം ഏകദിന മത്സരം ഇന്ന്. ഒപ്പം എത്താൻ ഇന്ത്യയും പരമ്പര സ്വന്തമാക്കാൻ ദക്ഷിണ ആഫ്രിക്കയും ഒരുങ്ങുമ്പോൾ പോരാട്ടം കനക്കും എന്ന് ഉറപ്പ്.ഇന്ത്യൻ സമയം ഉച്ചക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുന്നത്.

ഇന്ത്യ ദക്ഷിണ ആഫ്രിക്ക രണ്ടാം ഏകദിനം മത്സരം ഇന്ന്. പരമ്പര നേടാൻ ദക്ഷിണ ആഫ്രിക്കയും ഒപ്പമെത്താൻ ഇന്ത്യയും. ഇന്ത്യൻ സമയം ഉച്ചക്ക് രണ്ട് മണിക്ക് മത്സരം ആരംഭിക്കും.

വാൻ ഡർ ഡസ്സന്റെയും ബാവുമയുടെയും ബാറ്റിംഗ് മികവിലും ലുങ്കി എൻഗിടി നയിക്കുന്ന ബൌളിംഗ് നിരയിലുമാണ് ദക്ഷിണ ആഫ്രിക്കയുടെ പ്രതീക്ഷ എങ്കിൽ ധവാന്റെയും കോഹ്ലിയുടെ ബാറ്റിംഗ് ഫോമിലാണ് ഇന്ത്യ പ്രതീഷവെക്കുന്നത്. ബൗളേർമാർ താളം കണ്ടെത്താൻ വിഷമിക്കുന്നതും മധ്യനിര ബാറ്റസ്മന്മാർ സാഹചര്യത്തിൻ അനുസരിച്ചു ഉയരാത്തതും ഇന്ത്യൻ ക്യാമ്പിന് തിരച്ചടിയാണ്.

ആദ്യ ഏകദിനത്തിലെ പ്ലെയിങ് ഇലവനിൽ നിന്ന് ഒരു മാറ്റവും വരുത്താതെ തന്നെയായിരിക്കും ഇരു ടീമുകളും മത്സരത്തിന് ഇറങ്ങുന്നത്. രുതുരാജ് ഗെയ്ക്വാദിന് അരങ്ങേറാൻ അവസരം ലഭിച്ചേക്കില്ല.

പിച്ച് സ്പിനിന് അനുകൂലമായിരിക്കുന്ന എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. അത് കൊണ്ട് തന്നെ ടോസ് ലഭിക്കുന്ന ടീം ബാറ്റിംഗ് തിരെഞ്ഞെടുത്തേക്കും.

ആദ്യ ഏകദിന മത്സരത്തിൽ വാൻ ഡർ ഡസ്സന്റെയും ബാവുമയുടെ സെഞ്ച്വറി മികവിൽ ദക്ഷിണ ആഫ്രിക്ക 31 റൺസിന് വിജയിച്ചിരുന്നു.

ഇവാൻ കളിക്കുന്നത് ചെറിയ കളിയൊന്നുമല്ല, ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ ഈ ​​കു​​തി​​പ്പി​​ന് ഇ​​ന്ധ​​ന​​മേ​​കു​​ന്നതിതാണ്

ലേലത്തിൽ പങ്കെടുക്കാൻ 1214 താരങ്ങൾ.. 50L അടിസ്ഥാന തുകയായി  ശ്രീശാന്തും!