in , ,

LOVELOVE

ഋതുരാജ് നായകൻ; 3 താരങ്ങൾക്ക് അരങ്ങേറ്റം; 2 പേർ തിരിച്ചെത്തും; സിംബാവെ പര്യടനത്തിന്റെ സ്‌ക്വാഡിനെ കുറിച്ചുള്ള സൂചനകൾ പുറത്ത്

സിംബാവെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ കുറിച്ചുള്ള സൂചനകൾ പുറത്ത് വിട്ടിരിക്കുകയാണ് ദേശീയ മാധ്യമങ്ങൾ. ലഭ്യമാവുന്ന സൂചനകൾ അനുസരിച്ച് ചെന്നൈ നായകൻ ഋതുരാജ് ഗെയ്ക്‌വാദായിരിക്കും സിംബാവെ പര്യടനത്തിലെ ഇന്ത്യൻ ടീമിന്റെ നായകൻ.

ടി20 ലോകകപ്പിന് ശേഷം ടീം ഇന്ത്യ ഒരുങ്ങുന്നത് സിംബാവെ പര്യടനത്തിനാണ്. അഞ്ച് ടി20 മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പര സീനിയർ താരങ്ങൾക്കുള്ള വിശ്രമ വേള കൂടിയായിരിക്കും. ഐപിഎല്ലും ലോകകപ്പും കഴിഞ്ഞതോടെ വിരാട് കോഹ്ലി, രോഹിത് ശർമ്മ, ബുംറ എന്നിവർ ഈ പര്യടന സമയത്ത് വിശ്രമത്തിലായിരിക്കും.

ALSO READ; സഞ്ജുവിന് മാത്രമല്ല, മറ്റൊരു താരത്തിനും ലോകകപ്പിൽ കളിയ്ക്കാൻ അവസരം ലഭിച്ചേക്കില്ല

ഇപ്പോഴിതാ സിംബാവെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ കുറിച്ചുള്ള സൂചനകൾ പുറത്ത് വിട്ടിരിക്കുകയാണ് ദേശീയ മാധ്യമങ്ങൾ. ലഭ്യമാവുന്ന സൂചനകൾ അനുസരിച്ച് ചെന്നൈ നായകൻ ഋതുരാജ് ഗെയ്ക്‌വാദായിരിക്കും സിംബാവെ പര്യടനത്തിലെ ഇന്ത്യൻ ടീമിന്റെ നായകൻ.

ALSO READ; നാണംകെട്ട പുറത്താകൽ; 3 താരങ്ങൾക്ക് വിചിത്ര ശിക്ഷ നൽകാനൊരുങ്ങി പാക് ക്രിക്കറ്റ് ബോർഡ്

ലോകകപ്പ് സ്‌ക്വാഡിൽ ഉൾപ്പെട്ടെങ്കിലും സഞ്ജു, യശ്വസി ജയ്‌സ്വാൾ, ചഹാൽ, കുൽദീപ് എന്നിവർക്ക് ഇപ്പോഴും വിശ്രമവേളയാണ്. അതിനാൽ ഇവർ സിംബാവെ പര്യടനത്തിൽ ഉണ്ടാവുന്ന കാര്യം ഉറപ്പില്ല.റിസേർവ് സ്‌ക്വാഡിൽ ഉണ്ടായിരുന്ന ഗില്ലും ആവശ് ഖാനും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നാട്ടിലേക്ക് മടങ്ങിയതിനാൽ ഇരുവരും സിംബാവെ പര്യടനത്തിൽ ഇടംപിടിച്ചേക്കും. റിങ്കു സിങ്, ഖലീൽ അഹമ്മദ് എന്നിവരും സ്‌ക്വാഡിൽ ഉണ്ടാവുമോ എന്ന കാര്യം സംശയത്തിലാണ്.

ALSO READ: പരിശീലകനാകാൻ 3 ഉപാധികള്‍ മുന്നോട്ടുവെച്ച് ഗംഭീര്‍; സമ്മതിച്ച് ബിസിസിഐ

എങ്കിലും 4 യുവതാരങ്ങൾക്ക് സിംബാവെ പര്യടനത്തിൽ അവസരം ലഭിക്കുമെന്നാണ് മാധ്യമങ്ങൾ നൽകുന്ന സൂചന. രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗ്, ഇന്ത്യയുടെ പുതിയ സ്പീഡ് എക്സ്പ്രസ്സ് മായങ്ക് യാദവ്, ലെഫ്റ്റ് ഹാൻഡ് ബൗളർ മൊഹ്സിന് ഖാൻ, എന്നിവർക്കാണ് അരങ്ങേറ്റ സാധ്യതകളുള്ളത്.

ALSO READ: സഞ്ജുവിന് പുതിയ എതിരാളി; വിക്കറ്റ് കീപ്പർ റോളിലേക്ക് ബിസിസിഐയുടെ പ്രിയപുത്രനെത്തുന്നു

കൂടാതെ രവി ബിഷ്‌ണോയി ടീമിൽക്ക് തിരിച്ചെത്തിയേക്കും. കഴിഞ്ഞ ഐപിഎൽ സീസണിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച വെങ്കടേഷ് അയ്യർ ടീമിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകളുമുണ്ട്.

ALSO READ; ഇന്ത്യയുടെ സെമി മോഹങ്ങൾക്ക് വമ്പൻ തിരിച്ചടി; മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരും

ഇന്ത്യയുടെ സെമി മോഹങ്ങൾക്ക് വമ്പൻ തിരിച്ചടി; മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരും

നിരാശ കോപ്പ അമേരിക്ക കാണാൻ സാധിക്കില്ല;ഇന്ത്യയിൽ ടെലികാസ്റ്റ് ഇല്ല