in

LOVELOVE LOLLOL OMGOMG AngryAngry CryCry

മുൻ താരം വീണ്ടും കേരളത്തിലേക്ക്..

നിലവിൽ ഐ ലീഗ് ക്ലബ്ബായ റിയൽ കശ്മീരിന്റെ താരമായ ബിലാൽ ഖാൻ ഐ ലീഗിലെ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിലും ഗോകുലം കേരള എഫ്സിയിലും മുൻപ് കളിച്ചിരുന്ന 27-വയസുകാരനായ ഗോൾകീപ്പർ ബിലാൽ ഖാൻ വീണ്ടും കേരളത്തിലേക്ക്.

2013-ൽ ഗോവൻ ക്ലബ്ബായ ചർച്ചിൽ ബ്രദർസിലൂടെ സീനിയർ കരിയർ ആരംഭിച്ച ബിലാൽ ഖാൻ 2017-2018 സീസണിൽ ഗോകുലം കേരളയിലും 2019-2021 തുടർച്ചയായ 2 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയും കുപ്പായമണിഞ്ഞിട്ടുണ്ട്.

നിലവിൽ ഐ ലീഗ് ക്ലബ്ബായ റിയൽ കശ്മീരിന്റെ താരമായ ബിലാൽ ഖാൻ ഐ ലീഗിലെ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്.

ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം നിലവിലെ ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്സി ബിലാൽ ഖാനെ സ്വന്തമാക്കിയിട്ടുണ്ട്. വരുന്ന ഐ ലീഗ് സീസണിൽ ഹാട്രിക് ഐ ലീഗ് കിരീടം ലക്ഷ്യമിടുന്ന ഗോകുലം കേരള എഫ്സിയുടെ ഗോൾവല കാക്കാൻ ബിലാൽ ഖാൻ ഉണ്ടായേക്കും.

ട്രാൻസ്ഫർ വിൻഡോക്ക് മുൻപ് വിലക്ക് മാറിയില്ലെങ്കിലും വിദേശ താരത്തെ സൈൻ ചെയ്യാൻ കഴിയും

ആരാധകരെ ശാന്തരാകുവിൻ..വിലക്ക് ബ്ലാസ്റ്റേഴ്‌സ് പദ്ധതികൾക്ക് പ്രശ്നമാകില്ല