in

LOVELOVE OMGOMG LOLLOL CryCry

നെമിലിന് ഗോൾ, ഗംഭീര തിരിച്ചുവരവ്.. കിടിലൻ പോരാട്ടത്തോടെ ഡ്യൂറണ്ട് കപ്പ് തുടങ്ങി

കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ അരങ്ങേറിയ ഡ്യൂറണ്ട് കപ്പിന്റെ 131-പതിപ്പിന്റെ ഗ്രൂപ്പ് എ യിലെ ആദ്യ മത്സരത്തിലാണ് എഫ്സി ഗോവയെ 1-3 സ്കോറിനു മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബ്‌ തോല്പിച്ചത്

12,857-ഓളം വരുന്ന കാണികളെ സാക്ഷിയാക്കി ഈ വർഷത്തെ ഡ്യൂറണ്ട് കപ്പിന്റെ അരങ്ങേറ്റ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ എഫ്സി ഗോവയെ പരാജയപ്പെടുത്തി മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബ്‌.

കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ അരങ്ങേറിയ ഡ്യൂറണ്ട് കപ്പിന്റെ 131-പതിപ്പിന്റെ ഗ്രൂപ്പ് എ യിലെ ആദ്യ മത്സരത്തിലാണ് എഫ്സി ഗോവയെ 1-3 സ്കോറിനു മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബ്‌ തോല്പിച്ചത്.

മത്സരത്തിന്റെ 34-മിനിറ്റിൽ മലയാളി താരമായ നെമിലിലൂടെയാണ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എഫ്സി ഗോവ കളിയിലെ ആദ്യ ഗോൾ നേടുന്നത്, ആദ്യ പകുതി ഒരു ഗോൾ ലീഡുമായി കളം വിട്ട എഫ്സി ഗോവയുടെ യുവതാരങ്ങൾ അണിനിരന്ന ടീമിനെതിരെ രണ്ടാം പകുതിയിൽ ഐ ലീഗ് ക്ലബ്ബായ മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബ്‌ തിരിച്ചടിച്ചു.

പ്രീതം (49), ഫസ്‌ലു (84), മാർക്കസ് (93) എന്നിവരിലൂടെ രണ്ടാം പകുതിയിൽ മത്സരം തങ്ങളുടേതാക്കി മാറ്റാൻ മുഹമ്മദൻ എസ്സി ക്ക് കഴിഞ്ഞു. ഗ്രൂപ്പ് എ യിൽ 3 പോയന്റുകൾ നേടിയെടുത്ത മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബ്‌ ഗ്രൂപ്പിൽ ഒന്നാമതാണ്.

ആരാധകരെ ശാന്തരാകുവിൻ..വിലക്ക് ബ്ലാസ്റ്റേഴ്‌സ് പദ്ധതികൾക്ക് പ്രശ്നമാകില്ല

പണി കിട്ടി!!ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ മത്സരങ്ങൾ റദ്ദാക്കും..