in ,

ഐ പി എല്ലിൽ ഇന്ന് എൽ ക്ലാസിക്കോ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് എൽ ക്ലാസിക്കോ. മുംബൈ ഇന്ത്യൻസ് ഇന്ന് രാത്രി 7:30 ക്ക്‌ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ ഐ പി എല്ലിൽ യുദ്ധസമാനമായ പ്രതീതിയാണ്. പക്ഷെ ഈ സീസണിൽ ഇരു ടീമുകൾക്കും കാര്യങ്ങൾ എളുപ്പമല്ല.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് എൽ ക്ലാസിക്കോ. മുംബൈ ഇന്ത്യൻസ് ഇന്ന് രാത്രി 7:30 ക്ക്‌ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ ഐ പി എല്ലിൽ യുദ്ധസമാനമായ പ്രതീതിയാണ്. പക്ഷെ ഈ സീസണിൽ ഇരു ടീമുകൾക്കും കാര്യങ്ങൾ എളുപ്പമല്ല.

തുടർച്ചയായി ആറു കളി തോറ്റാണ് മുംബൈ ഇന്ത്യൻസ് എത്തുന്നത്. ഇന്നത്തെ മത്സരത്തിൽ കൂടി തോൽവി രുചിച്ചാൽ ഐ പി എല്ലിൽ ഒരു സീസണിൽ തങ്ങളുടെ ആദ്യത്തെ ഏഴു മത്സരങ്ങൾ തോൽക്കുന്ന ആദ്യത്തെ ടീമായി മുംബൈ മാറും. മാത്രവുമല്ല ഈ സീസണിൽ നിന്ന് പുറത്താകുന്ന ആദ്യത്തെ ടീമുമാകും.

മറുവശത്തു ചെന്നൈക്കും കാര്യങ്ങൾ എളുപ്പമല്ല.കളിച്ച ആറു മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ടീം ജയിച്ചത്.ഇന്നത്തെ മത്സരത്തിൽ കൂടി തോറ്റാൽ ചെന്നൈക്ക്‌ ഒരു പക്ഷെ പ്ലേ ഓഫ്‌ കളിക്കാൻ നന്നായി വിയർക്കേണ്ടി വരും. ഇരു ടീമുകളക്കും ഒരുപാട് പ്രതിസന്ധികളുണ്ട്.

മുൻ നിര ബാറ്റസ്മാന്മാരുടെ ഫോം തന്നെയാണ് ഇരു ടീമുകളെയും വലക്കുന്ന സംഗതി.ക്യാപ്റ്റൻ രോഹിത്തും കിഷനും ഫോമിലെത്താത്ത മുംബൈക്ക്‌ തലവേദനയാണ്. ബൗളിങ്ങളിൽ ബുമ്ര ഒഴികെ വേറെ ആരും സ്ഥിരതയോടെ പന്ത് അറിയാത്തത് മറ്റൊരു വെല്ലുവിളിയാണ്.എങ്കിലും സൂര്യ കുമാർ യാദവിന്റെയും യുവ താരങ്ങളായ തിലക് വർമയുടെയും ഡെവാൾഡ് ബ്രെവിസിന്റെയും ബാറ്റിംഗ് കരുത്തും ബുമ്രയുടെ ബൌളിംഗ് കരുത്തും മുംബൈക്ക് പ്രതീക്ഷയാണ്.

ചെന്നൈക്കും ബൗളിംഗിലും ബാറ്റിംഗിലും ഒരുപാട് പ്രതിസന്ധികളുണ്ട്. എങ്കിലും കഴിഞ്ഞ മത്സരത്തിൽ രുതുരാജ് ഗെയ്ക്വാദ് ഫോം വീണ്ടെടുത്തത് ചെന്നൈക്ക് ആശ്വാസമായി. തീക്ഷണയും ബ്രാവോയും മാത്രമേ സാഹചര്യത്തിനനുസരിച്ച് ബൗൾ ചെയ്യുന്നു എന്നുള്ളത് ചെന്നൈയുടെ മറ്റൊരു തലവേദനയാണ്. എന്തായാലും ആവേശകരമായ പോരാട്ടത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം. ഇരുടീമുകളുടെയും സാധ്യത ഇലവൻ ചുവടെ ചേർക്കുന്നു.

മുംബൈ ഇന്ത്യൻസ്: 1 ഇഷാൻ കിഷൻ (WK), 2 രോഹിത് ശർമ്മ (ക്യാപ്റ്റൻ), 3 ഡെവാൾഡ് ബ്രൂവിസ്, 4 തിലക് വർമ്മ, 5 സൂര്യകുമാർ യാദവ്, 6 കീറോൺ പൊള്ളാർഡ് / ടിം ഡേവിഡ്, 7 ഫാബിയൻ അലൻ, 8 എം അശ്വിൻ, 9 ജസ്പ്രീത് ബുംറ, 10 ടൈമൽ മിൽസ് / റിലേ മെറെഡിത്ത്, 11 ജയദേവ് ഉനദ്കട്ട്

ചെന്നൈ സൂപ്പർ കിംഗ്‌സ്: 1 റുതുരാജ് ഗെയ്‌ക്‌വാദ്, 2 റോബിൻ ഉത്തപ്പ, 3 മൊയിൻ അലി, 4 അമ്പാട്ടി റായിഡു, 5 ശിവം ദുബെ, 6 എംഎസ് ധോണി (വിക്കറ്റ്), 7 രവീന്ദ്ര ജഡേജ (ക്യാപ്റ്റൻ), 8 ഡ്വെയ്ൻ ബ്രാവോ, 9 ക്രിസ് ജോർദാൻ / ഡ്വെയ്ൻ പ്രിട്ടോറിയസ്, 10 മഹേഷ് തീക്ഷണ, 11 മുകേഷ് ചൗധരി

എറിക് ടെൻ ഹാഗിന്റെ പണി തുടങ്ങി ഈ 12 താരങ്ങൾ ഒറ്റയടിക്ക്‌ പുറത്തേക്ക്

ആരാധകർക്ക് സന്തോഷവാർത്ത ബ്ലാസ്റ്റേഴ്സ് യുവതാരവുമായുള്ള കരാർ നീട്ടി