in ,

LOVELOVE

ഐ പി എൽ ലീഗ് മത്സരങ്ങൾ അവസാനിച്ചു, ഇനി പ്ലേ ഓഫ്‌…

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന സൺ രൈസേഴ്സ് ഹൈദരാബാദ് പഞ്ചാബ് കിങ്‌സ് മത്സരത്തോട് ഐ പി എൽ ലീഗ് സ്റ്റേജ് മത്സരങ്ങൾ അവസാനിച്ചു. മത്സരത്തിൽ ഹൈദരാബാദ് പഞ്ചാബിനോട് അഞ്ചു വിക്കറ്റ് തോൽവി രുചിച്ചു. പ്ലേ ഓഫ്‌ മത്സരങ്ങൾ നാളെ ആരംഭിക്കും.

നാല് മത്സരങ്ങൾ അടങ്ങിയതാണ് പ്ലേ ഓഫുകൾ. ക്വാളിഫർ 1, എലിമിനേറ്റർ, ക്വാളിഫർ 2, ഫൈനൽ എന്നിവയാണ് മത്സരങ്ങൾ. പോയിന്റ് ടേബിളിൽ ആദ്യ രണ്ട് സ്ഥാനത്തെത്തിയ ടീമുകൾ ക്വാളിഫിർ 1 ൽ കളിക്കും. ടേബിളിൽ മൂന്നാമതും നാലാമതുമെത്തിയ ടീമുകൾ എലിമിനേറ്ററിൽ മത്സരിക്കും. ക്വാളിഫർ 1 ൽ വിജയികൾ നേരിട്ട് ഫൈനലിലേക്ക് മുന്നേറും. പരാചിതർക്ക് ഒരു അവസരം കൂടിയുണ്ട്.

തോൽക്കുന്ന ടീം ക്വാളിഫർ 2 വിൽ എലിമിനേറ്റർ വിജയിച്ചു വരുന്ന ടീമിനെ നേരിടും.ക്വാളിഫർ 2 ലെ വിജയികളും ക്വാളിഫർ 1 ലെ വിജയികളും ഫൈനലിൽ പരസ്പരം ഏറ്റുമുട്ടും.ക്വാളിഫർ 1 ഉം എലിമിനേറ്ററും കൊൽക്കത്തയിലും ഫൈനലും ക്വാളിഫർ 2 വും അഹ്‌മദാബാദിലും നടക്കും.

ആദ്യ ക്വാളിഫറിൽ നാളെ സഞ്ജു സാംസണിന്റെ രാജസ്ഥാൻ ഹാർദിക് പാന്ധ്യയുടെയുടെ ഗുജറാത്തിനെ നേരിടും. വിജയിക്കുന്നവർ 29 ന്ന് നടക്കുന്ന ഫൈനലിലേക്ക് ടിക്കറ്റ് എടുക്കും. തോൽക്കുന്നവർ മറ്റന്നാൾ നടക്കാനിരിക്കുന്ന ലക്കനൗ സൂപ്പർ ജയന്റ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിലെ വിജയികളെ 27 ന്ന് നടക്കുന്ന ക്വാളിഫർ 2 വിൽ നേരിടും.

ഒടുവിൽ റോസാനേരി കിരീടം ചൂടി..

ബ്ലാസ്റ്റേഴ്സ് നോട്ടമിട്ട മലയാളി സൂപ്പർ താരത്തെ ടീമിലെത്തിക്കാൻ ഹൈദരാബാദ് എഫ് സി.