in

മയാങ്കിന് പതിനാറ് കോടി?? ഒപ്പം നിലനിർത്താവുന്ന അൺക്യാപ്ഡ് പ്ലയേസ് ഇവരൊക്കെയാണ്…

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാഹുൽ ഇനി ലക്നൗ ടീമിന്റെ ക്യാപ്റ്റന്‍ ആവും. മയാങ്ക് അഗർവാളും കുറച്ച് അൺക്യാപ്ഡ് പ്ലയേസും ആണ് പഞ്ചാബിന് ബാക്കിയുള്ളത്.

Mayanak and Rahul

IPL ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ടീം എന്നതിന് ഒറ്റ ഉത്തരമേ ഉള്ളൂ, അത് പഞ്ചാബ് കിങ്സ് ആണ്. കളിക്കളത്തിലെ പെർഫോമൻസ് മോശം ആവുന്നതിനൊപ്പം കളത്തിന് പുറത്ത് ലേലത്തിലും ടീം ബിൾഡ് ചെയ്യുന്നതിലും ഒക്കെ കാട്ടിക്കൂട്ടുന്ന മണ്ടത്തരങ്ങളും പഞ്ചാബ് ഫ്രാഞ്ചൈസിക്ക് വിന ആവാറുണ്ട്. ലേലത്തിൽ എല്ലാ പ്ലയേസിന് പിന്നാലെയും പോവുന്ന, പണം വെറുതെ കളയുന്ന മനോഭാവം പലപ്പോഴും ട്രോളുകൾക്ക് വിധേയമാവാറുമുണ്ട്. ഇത്തവണ എങ്കിലും ഇതിൽ നിന്നും ഒരു മോചനമാണ് ഫാൻസ് ആഗ്രഹിക്കുന്നത്, പക്ഷെ തുടക്കം പോലും നല്ലതല്ല, രാജ്യത്തെ ഏറ്റവും മികച്ച ടിട്വന്റി ബാറ്റർ ആയ, ടീമിന്റെ ക്യാപ്റ്റന്‍ ലോകേഷ് രാഹുൽ ടീം വിടുകയാണ്!

ആരൊക്കെ ഉണ്ടെങ്കിലും ഇല്ലെങ്കിലും പഞ്ചാബിന് നല്ലൊരു ടീം ഉണ്ടാക്കണം, ഇത്തവണ രണ്ട് പുതിയ ടീമുകൾ എത്തുമ്പോൾ ഓക്ഷൻ ടേബിളിലും മത്സരം കടുക്കും. ഏറ്റവും മികവോടെ ടീം വിളിക്കുന്നവർ ഏറ്റവും മികച്ച ടീം സ്വന്തമാക്കും. ആദ്യ സ്ഥാനങ്ങളിൽ പഞ്ചാബ് ഉണ്ടാവില്ല എന്ന് തോന്നുന്നത് സാമാന്യ ബുദ്ധിയാണ്, ചരിത്ര ബോധമാണ്. പക്ഷേ തീരെ മോശമല്ലാത്ത ഒരു ടീമിനെ ഉണ്ടാക്കാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല – അതിന്റെ ആദ്യ പടി എന്നോളം നാല് പേരെ നിലനിർത്തുന്ന കലാപരിപാടി ആണ് ഇനി നടക്കേണ്ടത്!

Mayanak and Rahul

റിറ്റൻഷൻ പോളിസി ഇങ്ങനെ!

ഓരോ ടീമിനും പരമാവധി നാല് പേരെയാണ് നിലനിർത്താൻ കഴിയുക. രണ്ട് കോമ്പിനേഷനിൽ പ്ലയേസിനെ നിലനിർത്താൻ സാധിക്കും. മൂന്ന് ഇന്ത്യൻ താരങ്ങളും ഒരു ഓവർസീസ് താരവും, അല്ലെങ്കില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളും രണ്ട് ഓവർസീസ് താരങ്ങളും. നാല് പേരെ നിലനിർത്തുന്ന പക്ഷം ആകെ പർസ് തുക 90 കോടിയിൽ 42 കോടി അവർക്കായി ചിലവാവും – അൺക്യാപ്ഡ് ഇന്ത്യൻ ആണെങ്കിൽ കുറഞ്ഞ തുകക്ക് നിലനിർത്താം.

KL രാഹുൽ ടീം വിടുന്നു എന്ന റിപ്പോര്‍ട്ടുകൾ സത്യമാണ് എന്ന് വിശ്വസിച്ച് തന്നെ തുടങ്ങാം. ഈ ഒരു അവസ്ഥയില്‍ ആദ്യത്തെ ഓപ്ഷൻ മയാങ്ക് അഗർവാൾ ആണ്, അടുത്ത ക്യാപ്റ്റന്‍ ആയി മയാങ്കിനെ കാണുന്നുണ്ട് എങ്കിൽ പോലും പതിനാറ് കോടി രൂപ ഒരു വൻ തുക ആണ്! ഒരു മെഗാ ലേലത്തിൽ മയാങ്കിന് അതിന്റെ പകുതി തുക പോലും ചിലവായി എന്ന് വരില്ല! നഷ്ടക്കച്ചവടം എന്ന് തോന്നിച്ചാലും ക്യാപ്റ്റന്‍ ആക്കാൻ പ്ലാൻ ഉണ്ടെങ്കിൽ പഞ്ചാബിന് വേറെ വഴിയില്ല. ഇനിയുള്ളത് വളരെ മികച്ച കുറച്ച് അൺക്യാപ്ഡ് പ്ലയേസ് ആണ്, ഇവിടെ പഞ്ചാബിന് കുറച്ചധികം ലാഭിക്കാം!

ഇതിൽ ഏറ്റവും പ്രധാനി യുവ ലെഗ് സ്പിന്നർ രവി ബിഷ്ണോയ് ആണ്. പഞ്ചാബ് വിട്ടുകളയില്ല എന്ന് തന്നെ പ്രതീക്ഷിക്കാം. പിന്നെയുള്ളത് കഴിഞ്ഞ സീസണിൽ വളരെ മികവോടെ പന്തെറിഞ്ഞ ഇടംകൈയ്യൻ പേസർ അർഷ്ദീപ് സിങ് ആണ്. തമിഴ് നാടിന്റെ മധ്യനിര ബാറ്റർ ഷാറൂഖ് ഖാനും അൺക്യാപ്ഡ് ലിസ്റ്റിലെ ക്വാളിറ്റി ഹിറ്റർ ആണ്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഡൊമസ്റ്റികിലും IPL ലും മികച്ച പ്രകടനങ്ങൾ നടത്തിയ ഇവർക്കൊക്കെയും ആവശ്യക്കാർ ഉണ്ടവും ലേലത്തിൽ. ഇതിൽ രണ്ട് പേരെ കൂടി മയാങ്കിന് ഒപ്പം നിലനിർത്താം, അല്ലെങ്കില്‍ മൂന്ന് പേരെയും നിലനിർത്തി മയാങ്കിനെ റിലീസ് ചെയ്യുകയും ആവാം.

നാലാമത്തേത് ഓവർസീസ് സ്ലോട്ട് ആണ്. സൗത്ത് ആഫ്രിക്കൻ പ്ലയർ ഏദൻ മാർക്രം, വിൻഡീസ് വിക്കറ്റ് കീപ്പർ നിക്കോളാസ് പൂരൻ എന്നിവരിൽ ഒരാളെ നിലനിർത്തിയേക്കാം. ഫോം ഔട്ട് ആണെങ്കിലും ലേലത്തിൽ വാല്യൂ ഉള്ള പ്ലയർ ആണ് പൂരൻ. ഒരുപക്ഷേ ഓവർസീസ് പ്ലയേസിനെ ആരെയും നിലനിർത്താതെ ഇരിക്കാനും സാധ്യത ഉണ്ട്. ഈ നിമിഷം ഏറ്റവും അപ്രതീക്ഷിത നീക്കങ്ങൾ പ്രതീക്ഷിക്കാവുന്ന ടീം ആണ് പഞ്ചാബ്!

മറഡോണ വിട പറഞ്ഞിട്ട് ഒരു വർഷം പിന്നിട്ടു, മെസ്സി പറഞ്ഞത് ഇങ്ങനെ…

MNM ഇങ്ങനെ കളിക്കുകയാണെങ്കിൽ PSG-ക്ക് ചാമ്പ്യൻസ് ലീഗ് കിട്ടില്ല എന്ന് ലിവർപൂൾ ഇതിഹാസം…