in ,

LOVELOVE CryCry OMGOMG LOLLOL AngryAngry

ബ്ലാസ്റ്റേഴ്‌സ് കിറ്റിൽ അൽവരോ വാസ്‌ക്കസ് 😱, ഇനി എങ്ങാനും താരം തിരിച്ചു വരുമോ!!..

കേരള ബ്ലാസ്റ്റേഴ്‌സ് കണ്ട ഏറ്റവും മികച്ച മുന്നേറ്റ നിര താരങ്ങളിൽ ഒരാളായിരുന്നു അൽവാരോ വാസ്‌കസ്. കളിച്ച ഒരൊറ്റ സീസൺ കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസിൽ കയറാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.21-22 സീസണിലാണ് ബ്ലാസ്റ്റേഴ്‌സിൽ വാസ്ക്കസ് കളിച്ചത്. അന്ന് ടീമിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരം കൂടിയായിരുന്നു അദ്ദേഹം.

കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 23 മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്.8 ഗോളും രണ്ട് അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ഒരു വർഷം ബ്ലാസ്റ്റേഴ്‌സിൽ ചിലവിട്ട ശേഷം അദ്ദേഹം ഗോവയിലേക്ക് ചേക്കേറി.എന്നാൽ ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിട്ട് വർക്ക്‌ ഔട്ട്‌ ചെയ്യുന്ന ചിത്രം പങ്ക് വെച്ചിരിക്കുകയാണ് അൽവരോ

കഴിഞ്ഞ ട്രാൻസ്ഫർ വിന്ഡോയിൽ അദ്ദേഹത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിന് അവസരം ഉണ്ടായിരുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ലൂണയുടെ പരിക്ക് പുതിയ സാഹചര്യങ്ങളിലേക്ക് വഴി തെളിയിച്ചതോടെ അൽവരോ തിരകെ വരുമോ എന്നാ ചിന്തയിലാണ് ആരാധകർ. എന്നാൽ ഇത് നടക്കാൻ സാധ്യത വളരെ കുറവാണ്.താരത്തിന് നിലവിൽ കളിച്ചു കൊണ്ടിരിക്കുന്ന സ്പാനിഷ് ക്ലബ്ബിൽ 2024 ജൂൺ വരെ കരാറുണ്ട്.

ബ്ലാസ്റ്റേഴ്‌സ് എന്തായാലും ഈ മത്സരം വിജയിക്കണം😍🔥 കാരണം അഞ്ച് മുംബൈ താരങ്ങൾക്കാണ് സസ്‌പെൻഷൻ 🔥

ബ്ലാസ്റ്റഴ്സിനെതിരെ കളിക്കാൻ താരങ്ങൾ ഇല്ലാതെ തിരിച്ചടിയിൽ മുംബൈ എഫ്സി