ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മുംബൈ സിറ്റി vs മോഹൻ ബഗാൻ മത്സരത്തിൽ 7 റെഡ് കാർഡുകളും ഏഴ് എല്ലൊ കാർഡുകളും ആണ് റഫറിക്ക് പുറത്തെടുക്കേണ്ടി വന്നത്. ഏറെ ആവേശകരമായി അവസാനിച്ച മത്സരത്തിൽ ഹോം ടീമായ മുംബൈ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മോഹൻ ബഗാന് സീസണിലെ ആദ്യ തോൽവി സമ്മാനിച്ചു.
ഈ മത്സരത്തിൽ നാല് റെഡ്കാർഡുകൾ കിട്ടിയ മുംബൈ സിറ്റിയുടെ നാല് താരങ്ങൾക്ക് അടുത്ത മത്സരത്തിൽ കളിക്കാനാവില്ല. ഡിസംബർ 24ന് കൊച്ചിയിൽ വച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്കെതിരെയാണ് മുംബൈ സിറ്റിയുടെ അടുത്ത ഐഎസ്എൽ മത്സരം അരങ്ങേറുന്നത്.
റെഡ് കാർഡുകൾ ലഭിച്ച ഗ്രേഗ് സ്റ്റുവർട്, വിക്രം പ്രതാപ് സിങ്, ആകാശ് മിശ്ര, രാഹുൽ ഭേകെ എന്നീ നാല് താരങ്ങൾക്കാണ് കഴിഞ്ഞ മത്സരത്തിൽ റെഡ് കാർഡുകൾ ലഭിച്ചത്. അതിനാൽ തന്നെ ഈ നാല് താരങ്ങൾക്കും കേരള ബ്ലാസ്റ്റേഴ്സിനെതിരെ നടക്കുന്ന അടുത്ത മത്സരത്തിൽ മുംബൈ സിറ്റിക്ക് വേണ്ടി ജേഴ്സി അണിയാൻ കഴിയില്ല.
റെഡ് കാർഡുകൾ ലഭിച്ച നാല് താരങ്ങളെ കൂടാതെ മത്സരത്തിൽ യെല്ലോ കാർഡ് ലഭിച്ച ഗോൾകീപ്പർ ലച്ചംബക്കും കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരം യെല്ലോ കാർഡുകളുടെ പേരിൽ നഷ്ടമാവും. ഡിസംബർ 24ന് തങ്ങളുടെ ഹോം ഫാൻസിനൊപ്പം വലിയൊരു അഡ്വാന്റ്റേജ് കൂടി കേരള ബ്ലാസ്റ്റേഴ്സിന് ലഭിക്കുന്നുണ്ട്.