ഈ സീസൺന്റെ തുടക്കം മുതലെ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നത് യുവ മലയാളി താരങ്ങൾ തന്നെയായിരിക്കും. ആദ്യ റൗണ്ട് മത്സരങ്ങൾ കഴിയാൻ ഇരിക്കെ ഇവരുടെ മാർക്കറ്റ് വാല്യൂവിൽ വമ്പൻ മാറ്റങ്ങളാണ് വന്നിട്ടുള്ളത്.
കഴിഞ്ഞ ദിവസത്തെ വന്ന ട്രാൻസ്ഫർ മാർക്കറ്റിന്റെ റിപ്പോർട്ട് പ്രകാരം ബ്ലാസ്റ്റേഴ്‌സ് ടീമിൽ മാർക്കറ്റ് വാല്യൂ ഏറ്റവും കൂടുതൽ കൂടിയത് മലയാളി ഗോൾകീപ്പർ സച്ചിൻ സുരേഷിനും പ്രതിരോധ താരം മിലോസ് ഡ്രിൻചിചിനുമാണ്. ഇരുവർക്കും മാർക്കറ്റ് വാല്യൂവിൽ ഒരു കോടിയുടെ വർധനയാണ് വന്നിരിക്കുന്നത്. ഇതോടെ സച്ചിന്റെ മാർക്കറ്റ് വാല്യൂ 1.2 കോടിയുമായും മിലോസ് ഡ്രിൻചിച്ചിന്റെ 2.8 കോടിയുമായി ഉയർന്നു.
ബ്ലാസ്റ്റേഴ്‌സിന്റെ യുവ കരുത്തായ മുഹമ്മദ് ഐമെനും ഗ്രീക്ക് സ്ട്രൈക്കർ ഡിമിട്രിയോസ് ഡയമന്റകോസിനും മാർക്കറ്റ് വാല്യൂവിൽ 80 ലക്ഷത്തിന്റെ വർധന വന്നു. ജപ്പാൻ താരം ഡെയ്സുകെ സകായ്ക്ക് 60 ലക്ഷത്തിന്റെയും മലയാളി താരം വിബിൻ മോഹനൻ 40 ലക്ഷത്തിന്റെയും വർധന വന്നു.
ആദ്യ റൗണ്ട് കഴിയാനിരിക്കെ, മാർക്കറ്റ് വാല്യൂവിൽ വമ്പൻ കുത്തിപ്പ് വന്ന ഐഎസ്എലിലെ മികച്ച ഇരുപത് പേരിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഇത്രയും പേര് ഇടം പിടിച്ചിട്ടുണ്ട്. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സിന്റെ ഈ മലയാളി താരങ്ങളുടെ വളർച്ച എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും കൂടിയും അഭിമാനക്കരമാണ്.
(SOURCE :- TRANSFER MARKET)