in

LOVELOVE

ലിതുവാനിയ നായകൻ മടങ്ങി പോകേണ്ടി വരുമോ 😱, സത്യാവസ്ഥ എന്ത്??..

കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ ഏറ്റവും പുതിയ വിദേശ താരമാണ് ഫെഡോർ സെർണിച്. ബ്ലാസ്റ്റേഴ്‌സ് നായകൻ ലൂണയുടെ പരിക്ക് മൂലമാണ് ബ്ലാസ്റ്റേഴ്‌സ് ഫെഡോറിനെ ടീമിലെത്തിച്ചത്. ലിതുവാനിയ നായകൻ കൂടിയായ അദ്ദേഹം ഈ സീസൺ മുഴുവൻ ബ്ലാസ്റ്റേഴ്‌സിന് ഒപ്പമുണ്ടാകുമോ??. എന്നാൽ താരത്തിന് ലിതുവാനിയിലേക്ക് മടങ്ങി പോകേണ്ടി വരുമോ എന്നാ സംശയത്തിലാണ് ആരാധകർ ഇപ്പോൾ.

ഇതിന് കാരണം യൂവേഫ നേഷൻസ് ലീഗാണ്. ലിതുവാനിയുടെ നായകൻ കൂടിയായ അദ്ദേഹം ഈ മത്സരങ്ങൾ കളിക്കാൻ മടങ്ങേണ്ടി വരുമോ??.ലിതുവാനിയുടെ നാഷണൽ ലീഗ് ക്വാളിഫെ മത്സരങ്ങൾ ഇനിയുള്ളത് മാർച്ച്‌ 22,26 തീയതികളിലാണ്. ഈ സമയം അന്താരാഷ്ട്ര ഇടവേളയായതിനാൽ ഐ എസ് എൽ ഇല്ല.

അത് കൊണ്ട് തന്നെ ഈ സീസൺ മുഴുവൻ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ലിതുവാനിയ നായകൻ പന്ത് തട്ടും.ബ്ലാസ്റ്റേഴ്‌സ് നിലവിൽ ഐ എസ് എല്ലിൽ മൂന്നാമത്തെ സ്ഥാനത്താണ്.ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം 12 ന്ന് പഞ്ചാബ് എഫ് സിക്കെതിരെയാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് ശെരിക്കും മിസ് ചെയ്യുന്നത് ഈ സൂപ്പർ താരത്തിനെയാണ്🥵🔥അതിന് കാരണം ഇതാണ്..

മറ്റു ടീമുകളിലെ ഹീറോസ് ബ്ലാസ്റ്റേഴ്സിൽ സീറോയാണ്, ബ്ലാസ്റ്റേഴ്‌സ് താരങ്ങളോട് ആശാന് പറയാനുള്ളത് ഇതാണ്😍🔥