in ,

മറ്റു ടീമുകളിലെ ഹീറോസ് ബ്ലാസ്റ്റേഴ്സിൽ സീറോയാണ്, ബ്ലാസ്റ്റേഴ്‌സ് താരങ്ങളോട് ആശാന് പറയാനുള്ളത് ഇതാണ്😍🔥

ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ അടുത്ത പോരാട്ടത്തിൽ പഞ്ചാബ് എഫ്സിയെ തങ്ങളുടെ സ്വന്തം കാണികൾക്ക് മുന്നിൽ വെച്ച് ഹോം സ്റ്റേഡിയത്തിൽ നേരിടാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ പതിനാലാമത്തെ മത്സരത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് നാളെ കളത്തിൽ ഇറങ്ങുന്നത്.

പഞ്ചാബ് എഫ്സിക്കെതിരെ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന് മുൻപായി സംസാരിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ ഇവാൻ വുകമനോവിച് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുമ്പോൾ താരങ്ങൾ കൂടുതൽ മികച്ച പ്രകടനം നടത്തേണ്ടത് അനിവാര്യമായ കാര്യമാണെന്ന് സൂചിപ്പിച്ചു.

“ചില കളിക്കാർ മറ്റു ചില ക്ലബ്ബുകളിലേക്ക് പോയി അവിടെ വളരെ മികച്ച പ്രകടനം നടത്തുന്നു, എന്നാൽ ചില കളിക്കാർ ബ്ലാസ്റ്റേഴ്‌സ് ടീമിൽ മികച്ച പ്രകടനം നടത്താൻ കഴിയുന്നില്ല, കാരണം ഇത് വ്യത്യസ്തമാണ്. അതിനാൽ തന്നെ നമ്മുടെ എല്ലാ താരങ്ങളും തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്, നിങ്ങൾ ബ്ലാസ്റ്റേഴ്സ് ടീമിൽ കളിക്കുമ്പോൾ ടീമിന് വേണ്ടി കൂടുതലായി നൽകണം.” – ഇവാൻ വുകമനോവിച് പറഞ്ഞു.

കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയിലേക്ക് തിരിച്ചെത്തുവാൻ ലക്ഷ്യം വെച്ചുകൊണ്ട് കൂടിയാണ് പഞ്ചാബ് എഫ്സിക്കെതിരായ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന് തയ്യാറെടുക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് പോയിന്റ് ടേബിളിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്.

ലിതുവാനിയ നായകൻ മടങ്ങി പോകേണ്ടി വരുമോ 😱, സത്യാവസ്ഥ എന്ത്??..

ദിമി ബ്ലാസ്റ്റേഴ്‌സ് വിടുന്നോ? സാദ്ധ്യതകൾ കൂടുതൽ…