in , , ,

CryCry OMGOMG AngryAngry LOLLOL LOVELOVE

ദിമി ബ്ലാസ്റ്റേഴ്‌സ് വിടുന്നോ? സാദ്ധ്യതകൾ കൂടുതൽ…

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ടോപ് സ്കോററാണ് ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രി ഡയമണ്ടകോസ്. വിവിധ കോമ്പറ്റീഷനുകളിലായി 23 ഗോളുകളാണ് താരം ബ്ലാസ്റ്റേഴ്സിന് വേണ്ടി നേടിയത്. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ ഈ ഗ്രീക്ക് ഗോളടി മിഷൻ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനോടപ്പമുണ്ടാവില്ലേ? ഈ സംശയങ്ങൾക്ക് വഴി വെയ്ക്കുന്നത് പ്രധാനമായും 2 കാരണങ്ങളാണ്.

ഈ സീസണോട് കൂടി ദിമിയുടെ ബ്ലാസ്റ്റേഴ്സിലെ കരാർ അവസാനിക്കും. ഇത് വരെ താരം കരാർ പുതുക്കിയെന്ന വാർത്ത പുറത്ത് വന്നിട്ടില്ല. കൂടാതെ ഐഎസ്എല്ലിൽ സ്ഥിരതയാർന്ന പ്രകടനത്തോടെ കളിക്കുന്ന താരത്തെ മറ്റു ഐഎസ്എൽ ക്ലബ്ബുകൾ നോട്ടമിടാനുള്ള സാദ്ധ്യതകൾ ഏറെയാണ്. അതിനാൽ അടുത്ത സീസണിൽ താരത്തെ മറ്റു ഐഎസ്എൽ ക്ലബ്ബുകൾ റാഞ്ചാനുള്ള സാധ്യത ഏറെയാണ്.

രണ്ടാമത്തെ ഘടകം, ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ പരോക്ഷ വിമർശനം തന്നെയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇവാൻ ആശാൻ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് പങ്ക് വെച്ചിരുന്നു. സഹതാരങ്ങൾ പിഴവുകൾ വരുത്തുമ്പോൾ അതിൽ രോഷം കൊള്ളാതെ അവരുടെ പ്രശ്‌നങ്ങൾ മനസിലാക്കി വേണ്ട നിർദ്ദേശങ്ങൾ നൽകുകയാണ് ഒരു യഥാർത്ഥ ലീഡർ ചെയ്യേണ്ടതെന്നാണ് ഇവാന്റെ പോസ്റ്റിൽ പറയുന്നത്.

പോസ്റ്റിന് കീഴിൽ വരുന്ന ആരാധകരുടെ കമന്റുകളിൽ ഭൂരിഭാഗവും ഇവാൻ വുകോമനോവിച്ച് ഉദ്ദേശിച്ചത് ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിര താരം ദിമിത്രിയോസിനെയാണെന്ന് ചൂണ്ടിക്കാട്ടുന്നു. കാരണം ദിമിത്രിയോസ് പലതവണ സഹതാരങ്ങളോട് കയർക്കുന്നത് നമ്മൾ കണ്ടതാണ്. അതിനാൽ ആശാന്റെ പോസ്റ്റ് ദിമിയെ ഉദ്ദേശിച്ചതാണെന്ന് വ്യക്തം.

ആശാന്റെ അനിഷ്ടവും, കൂടാതെ കരാർ അവസാനിക്കാനിരിക്കെ പുതിയ കരാറിൽ ഒപ്പിടാത്തതും,ഈ രണ്ട് ഘടകങ്ങൾ പരിശോധിക്കുമ്പോൾ ദിമി അടുത്ത സീസണിൽ മഞ്ഞക്കുപ്പായത്തിൽ ഉണ്ടാവാനുള്ള സാദ്ധ്യതകൾ വളരെ കുറവാണ്.

മറ്റു ടീമുകളിലെ ഹീറോസ് ബ്ലാസ്റ്റേഴ്സിൽ സീറോയാണ്, ബ്ലാസ്റ്റേഴ്‌സ് താരങ്ങളോട് ആശാന് പറയാനുള്ളത് ഇതാണ്😍🔥

ദിമി കേരള ബ്ലാസ്റ്റേഴ്സിന്റെ റൊണാൾഡോ എന്ന് സച്ചിൻ