in ,

LOVELOVE

ദിമി കേരള ബ്ലാസ്റ്റേഴ്സിന്റെ റൊണാൾഡോ എന്ന് സച്ചിൻ

“ദിമിത്രിയോസിന്റെ മനോഭാവം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെതിനു സമാനമാണ്. താരത്തിന് എല്ലാ മത്സരങ്ങളിലും ഗോൾ നേടാൻ വളരെയധികം ആഗ്രഹമുണ്ട്, അതിനു വേണ്ടി സാധ്യമായതെല്ലാം ദിമിത്രിയോസ് ചെയ്യും.” കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ സംസാരിക്കുമ്പോൾ ടീമിന്റെ സൂപ്പർ കീപ്പറായ സച്ചിൻ സുരേഷ് ഗ്രീക്ക് താരത്തെക്കുറിച്ച് പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺ അവസാനത്തിലേക്ക് അടുക്കുകയാണ് നിലവിൽ ഐ എസ് എൽ രണ്ടാം ലെപ്പിലൂടെയാണ് കടന്ന് പോവുന്നത്.പല ടീമുകളും ജനുവരിയിൽ മികച്ച താരങ്ങളെ തന്നെ ടീമിൽ എത്തിച്ചിട്ടുണ്ട്.

എങ്കിലും തുടക്കത്തിൽ പോലെയുള്ള മുന്നേറ്റം ബ്ലാസ്റ്റേഴ്സിന് രണ്ടാം ഘട്ടത്തിൽ കാണിക്കാൻ സാധിക്കാതെ പോയി.ലൂണ അടക്കം പ്രമുഖ താരങ്ങളുടെ പരിക്ക് തന്നെയാണ് വില്ലൻ.

ഒരുപാട് അധ്വാനിക്കുന്ന കളിക്കാരനാണ് ദിമിത്രിയോസ് ഡയമെന്റക്കൊസ്. ലൂണയുടെ അഭാവത്തിൽ പിന്നിലേക്ക് ഇറങ്ങിക്കളിച്ച് അവസരങ്ങൾ ഉണ്ടാക്കാനും ഗോളുകൾ നേടാനും കഴിയുന്ന താരത്തെക്കുറിച്ച് കഴിഞ്ഞ ദിവസം സച്ചിൻ സുരേഷ് പറയുകയുണ്ടായി.

“ദിമിത്രിയോസിന്റെ മനോഭാവം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെതിനു സമാനമാണ്. താരത്തിന് എല്ലാ മത്സരങ്ങളിലും ഗോൾ നേടാൻ വളരെയധികം ആഗ്രഹമുണ്ട്, അതിനു വേണ്ടി സാധ്യമായതെല്ലാം ദിമിത്രിയോസ് ചെയ്യും.” കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ സംസാരിക്കുമ്പോൾ ടീമിന്റെ സൂപ്പർ കീപ്പറായ സച്ചിൻ സുരേഷ് ഗ്രീക്ക് താരത്തെക്കുറിച്ച് പറഞ്ഞു.

ദിമി ബ്ലാസ്റ്റേഴ്‌സ് വിടുന്നോ? സാദ്ധ്യതകൾ കൂടുതൽ…

കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ അഹംഭാവം മാറ്റണം, ശക്തമായ മുന്നറിയിപ്പ് ആശാൻ നൽകി🥵