in ,

LOVELOVE

കേരള ബ്ലാസ്റ്റേഴ്‌സ് ശെരിക്കും മിസ് ചെയ്യുന്നത് ഈ സൂപ്പർ താരത്തിനെയാണ്🥵🔥അതിന് കാരണം ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ പതിനാലാമത്തെ മത്സരമാണ് നാളെ സ്വന്തം കാണികൾക്ക് മുന്നിൽ ഹോം സ്റ്റേഡിയത്തിൽ വച്ച് പഞ്ചാബ് എഫ്സിക്കെതിരെ അരങ്ങേറുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് പോയിന്റ് ടേബിളിൽ മുന്നേറണമെങ്കിൽ നാളത്തെ മത്സരം ഉൾപ്പെടെ വരുന്ന മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന് വിജയം അനിവാര്യമാണ്.

സമയം നാളത്തെ മത്സരത്തിനു മുന്നോടിയായി സംസാരിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പർ സച്ചിൻ സുരേഷ് കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം ലൂണയെ കുറിച്ച് സംസാരിച്ചു. ഈ സീസണിൽ നിരവധി പരിക്കുകൾ ബ്ലാസ്റ്റേഴ്സ് ടീമിനെ വേട്ടയാടിയെങ്കിലും  ലൂണയുടെ പരിക്കാണ് പ്രധാനമായും ബ്ലാസ്റ്റേഴ്സിനെ തളർത്തിയത്, ലൂണ ഉണ്ടായിരുന്ന സമയത്ത് അദ്ദേഹം കൂടുതൽ പരിശ്രമങ്ങൾ നടത്തി ടീമിനെ മുന്നോട്ടു നയിച്ചിരുന്നു.

“അഡ്രിയാൻ ലൂണ മറ്റുള്ളവരിൽ നിന്നും വിത്യസ്തനായ താരമാണ്, ലൂണ കളിക്കുമ്പോൾ മൈതാനത്തിന്റെ എല്ലാ ഭാഗത്തും തന്റെ സാന്നിധ്യം അറിയിക്കും. ലൂണ കളിക്കുമ്പോൾ മറ്റു താരങ്ങൾക്ക് കൂടുതൽ  പരിശ്രമിക്കേണ്ടി വരില്ല, പക്ഷെ ഇപ്പോൾ ലൂണ ഇല്ലാത്തതിനാൽ എല്ലാ താരങ്ങൾക്കും വ്യക്തിഗതമായി കൂടുതൽ പരിശ്രമങ്ങൾ നടത്തേണ്ടി വരികയും ഒരു ടീമെന്ന നിലയിൽ കളിക്കുകയും ചെയ്യണം.” – സച്ചിൻ സുരേഷ് പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ പോയന്റ് ടേബിളിൽ കേരള ബ്ലാസ്റ്റേഴ്സിനേക്കാളും മുൻനിരയിൽ നിൽക്കുന്ന എഫ്സി ഗോവയും ഒഡീഷ്യയും തമ്മിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞതിനാൽ ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള ടീമുകൾക്ക് പോയിന്റ് ടേബിളിൽ മുന്നേറാൻ ആകുമെന്ന പ്രതീക്ഷയാണ് ഉണ്ടായിട്ടുള്ളത്.

ഹ്യൂഗോ ബോമസിനായി കേരളാ ബ്ലാസ്റ്റേഴ്‌സ്; മർക്കസിന്റെ ട്വീറ്റും 3 വർഷം മുമ്പത്തെ നീക്കങ്ങളും; ഇപ്പോൾ കാര്യങ്ങൾ ബ്ലാസ്റ്റേഴ്സിനനുകൂലം

ലിതുവാനിയ നായകൻ മടങ്ങി പോകേണ്ടി വരുമോ 😱, സത്യാവസ്ഥ എന്ത്??..