in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ഹ്യൂഗോ ബോമസിനായി കേരളാ ബ്ലാസ്റ്റേഴ്‌സ്; മർക്കസിന്റെ ട്വീറ്റും 3 വർഷം മുമ്പത്തെ നീക്കങ്ങളും; ഇപ്പോൾ കാര്യങ്ങൾ ബ്ലാസ്റ്റേഴ്സിനനുകൂലം

ഇനി ഈ സീസൺ ഐഎസ്എല്ലിൽ ബോമസിന്റെ കളിയഴക് ആരാധകർക്ക് കാണാനാവില്ലെങ്കിലും ഈ വിഷയത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷിക്കാൻ ചെറിയൊരു വകയുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷത്തിനുള്ള വക നൽകാനുള്ള കാരണം 3 വർഷങ്ങൾക്ക് മുമ്പ് മാർക്കസ് മാര്ഗുല്ലോ പങ്ക് വെച്ച ട്വീറ്റാണ്.

മോഹൻ ബഗാൻ തങ്ങളുടെ സൂപ്പർ താരം ഹ്യൂഗോ ബോമസിനെ സ്‌ക്വാഡിൽ നിന്നും പുറത്താക്കി പകരം ജോണി കുക്കോയെ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയത് ആരാധകർക്ക് വലിയ ഞെട്ടലാണ് സമ്മാനിച്ചത്. ഐഎസ്എല്ലിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ ബോമസിനെ എന്ത് കൊണ്ട് സ്‌ക്വാഡിൽ നിന്ന് പുറത്താക്കി എന്ന കാര്യത്തിൽ മോഹൻ ബഗാൻ വിശദീകരണം നൽകാത്തത് മോഹൻ ബഗാൻ ആരാധകരിലും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ഇനി ഈ സീസൺ ഐഎസ്എല്ലിൽ ബോമസിന്റെ കളിയഴക് ആരാധകർക്ക് കാണാനാവില്ലെങ്കിലും ഈ വിഷയത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷിക്കാൻ ചെറിയൊരു വകയുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷത്തിനുള്ള വക നൽകാനുള്ള കാരണം 3 വർഷങ്ങൾക്ക് മുമ്പ് മാർക്കസ് മാര്ഗുല്ലോ പങ്ക് വെച്ച ട്വീറ്റാണ്.

കേരളാ ബ്ലാസ്റ്റേഴ്‌സ് ഹ്യുഗോ ബോമസിനായി എഫ്സി ഗോവയുമായി ചർച്ചകൾ നടത്തിയിരുന്നുവെന്നും എന്നാൽ അവസാന സമയത്ത് മുംബൈ താരത്തെ സ്വന്തമാക്കുകയായിരുന്നുവെന്നായിരുന്നു 2021 ൽ മാർക്കസ് മാര്ഗുല്ലോ പങ്ക് വെച്ച ട്വീറ്റ്.

കേരളാ ബ്ലാസ്റ്റേഴ്സിന് അന്ന് ഹ്യുഗോ ബോമസിനെ സ്വന്തമാക്കാൻ താൽപര്യമുണ്ടായിരുന്നു എന്നത് അന്നത്തെ മർക്കസിന്റെ ട്വീറ്റിൽ നിന്നും മനസിലാക്കാൻ സാധിക്കും. നിലവിൽ ബോമാസാവട്ടെ ഫ്രീ ഏജന്റുമാണ്. മോഹൻ ബഗാൻ താരത്തെ പുറത്താക്കിയ സാഹചര്യത്തിൽ 3 വർഷം മുമ്പത്തെ താല്പര്യം ബ്ലാസ്റ്റേഴ്‌സ് പൊടിത്തട്ടിയെടുക്കുകയാണ് എങ്കിൽ ബോമസിനെ ബ്ലാസ്റ്റേഴ്സിന് താരത്തെ സ്വന്തമാക്കാൻ കഴിയും.

ഈ സീസണിൽ താരത്തെ സ്‌ക്വാഡിൽ ഉൾപ്പെടുത്താൻ കഴിയില്ല എങ്കിലും അടുത്ത സീസണിൽ ബോമസിനെ പോലുള്ള ഒരു താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് സുവർണാവസരമാണിത്.
അന്നത്തെ മാർക്ക്സിന്റെ ട്വീറ്റ് ചുവടെ

ബ്ലാസ്റ്റേഴ്സിന്റെ ഈ പ്രകടനത്തിനു കാരണം പരിശീലകനാണെന്ന് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം..

കേരള ബ്ലാസ്റ്റേഴ്‌സ് ശെരിക്കും മിസ് ചെയ്യുന്നത് ഈ സൂപ്പർ താരത്തിനെയാണ്??അതിന് കാരണം ഇതാണ്..