in ,

LOVELOVE

ബ്ലാസ്റ്റേഴ്സിന്റെ ഈ പ്രകടനത്തിനു കാരണം പരിശീലകനാണെന്ന് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ പതിനാലാമത്തെ മത്സരമാണ് നാളെ സ്വന്തം കാണികൾക്ക് മുന്നിൽ ഹോം സ്റ്റേഡിയത്തിൽ വച്ച് പഞ്ചാബ് എഫ്സിക്കെതിരെ അരങ്ങേറുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് പോയിന്റ് ടേബിൾ മുന്നേറണമെങ്കിൽ നാളത്തെ മത്സരം ഉൾപ്പെടെ വരുന്ന മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന് വിജയം അനിവാര്യമാണ്.

സമയം നാളത്തെ മത്സരത്തിനു മുന്നോടിയായി സംസാരിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പർ സച്ചിൻ സുരേഷ് കേരള ബ്ലാസ്റ്റേഴ്സ് ടീമിനെയും പരിശീലകനെയും കുറിച്ച് സംസാരിച്ചു. ഈ സീസണിൽ നിരവധി പരിക്കുകൾ ബ്ലാസ്റ്റേഴ്സ് ടീമിനെ വേട്ടയാടിയെങ്കിലും  മികച്ച പ്രകടനം കാഴ്ചവെച്ച് പോയിന്റ് ടേബിളിൽ മുൻനിര സ്ഥാനങ്ങളിൽ ബ്ലാസ്റ്റേഴ്സ് സ്ഥാനം നേടിയതിൽ പരിശീലകന് വലിയ പങ്കുണ്ടെന്ന് സച്ചിൻ പറഞ്ഞു.

“നിരവധി പരിക്കുകളും മറ്റും ഈ സീസണിൽ ടീമിലെ താരങ്ങൾക്ക് ഉണ്ടായെങ്കിലും ഞങ്ങൾ വളരെ മികച്ച പ്രകടനം കാഴ്ചവെക്കുകയും ഐഎസ്എൽ പോയിന്റ് ടേബിളിൽ ടോപ് സ്ഥാനങ്ങളിൽ നിലയുറപ്പിക്കുകയും ചെയ്തിട്ടുണ്ട്.  നമ്മുടെ പരിശീലകന് ഇക്കാര്യത്തിൽ വലിയ റോൾ ഉണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.” – സച്ചിൻ സുരേഷ് പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ പോയന്റ് ടേബിളിൽ കേരള ബ്ലാസ്റ്റേഴ്സിനേക്കാളും മുൻനിരയിൽ നിൽക്കുന്ന എഫ്സി ഗോവയും ഒഡീഷ്യയും തമ്മിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞതിനാൽ ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള ടീമുകൾക്ക് പോയിന്റ് ടേബിളിൽ മുന്നേറാൻ ആകുമെന്ന പ്രതീക്ഷയാണ് ഉണ്ടായിട്ടുള്ളത്.

കേരള ബ്ലാസ്റ്റേഴ്സിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഇവൻ??സൂപ്പർ താരത്തെ കുറിച്ച് ബ്ലാസ്റ്റേഴ്‌സ് താരം..

ഹ്യൂഗോ ബോമസിനായി കേരളാ ബ്ലാസ്റ്റേഴ്‌സ്; മർക്കസിന്റെ ട്വീറ്റും 3 വർഷം മുമ്പത്തെ നീക്കങ്ങളും; ഇപ്പോൾ കാര്യങ്ങൾ ബ്ലാസ്റ്റേഴ്സിനനുകൂലം