in ,

OMGOMG AngryAngry

സിറാജ് ബാംഗ്ലൂര്‍ ക്യാപ്റ്റനോ? ടീമിന്റെ ട്വീറ്റ് ഡീകോഡ് ചെയ്ത് ആരാധകർ!

മാർച്ച് 12 ന് aബാംഗ്ലൂര്‍ ചർച്ച് സ്ട്രീറ്റിലെ മ്യൂസിയം ക്രോസ് റോഡിൽ വച്ച് വലിയ ചടങ്ങായി ആണ് ക്യാപ്റ്റനെ പ്രഖ്യാപിക്കുക. ഇതിന് ബിൾഡ് അപ്പ് കൊടുക്കുന്ന പോസ്റ്റുകളിൽ ഒന്നാണ് ഇന്നത്തെ താരം. അൺബോക്സിങ് ബോൾഡ് എന്ന് പേര് നൽകിയിരിക്ക പെട്ടി മേശപ്പുറത്ത്, അതിനെ നോക്കി ചുറ്റം നിൽക്കുന്ന താരങ്ങൾ – കൂട്ടത്തിൽ എല്ലാവരുടെയും നടുക്ക് കസേരയിൽ മുഹമ്മദ് സിറാജ്! ഇത് ചൂണ്ടിക്കാണിച്ച് ആണ് സിറാജാണ് ക്യാപ്റ്റൻ എന്ന് ഒരു കൂട്ടർ വാദിക്കുന്നത്!

IPL ന് ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കേ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് റോയൽ ചലഞ്ചേർസ് ബാംഗ്ലൂർ. മാർച്ച് 12 ന് ഒരു വലിയ ഇവന്റായി തന്നെ പ്രഖ്യാപനം നടത്തും എന്നാണ് ടീം പറയുന്നത്. ആരാവും പുതിയ ക്യാപ്റ്റൻ എന്ന കാര്യത്തിൽ ഫാൻസിനും ക്രിക്കറ്റ് പ്രേമികൾക്ക് പല ഉത്തരങ്ങളാണ്. അതിൽ ഒരു പേര് മുഹമ്മദ് സിറാജിന്റേതാണ്. ആരാധകർ പരിഹാസ ടോണോടുകൂടി പറയുന്ന പേരിന് ഇന്ന് ഒരു കാരണം കൂടി കിട്ടി.. RCB യുടെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ പോസ്റ്റ്!

2017 ലാണ് മുഹമ്മദ് സിറാജ് IPL അരങ്ങേറ്റം കുറിക്കുന്നത്, സ്വന്തം ഹോം ടീമായ ഹൈദരാബാദിന് വേണ്ടി. തൊട്ടടുത്ത വർഷം ബാംഗ്ലൂരിൽ എത്തി. എന്നാൽ ഓർക്കാൻ ഇഷ്ടപ്പെടുന്ന സമയം ആയിരുന്നില്ല ബാംഗ്ലൂരിലെ ആദ്യ വർഷങ്ങൾ. പലപ്പോഴും നന്നായി തല്ല് കൊണ്ട സിറാജ് ആരാധകർക്ക് താത്പര്യമില്ലാത്ത പ്ലയർ ആയി മാറി – പക്ഷേ കഴിഞ്ഞ രണ്ട് സീസണുകളിലായി കഥ മാറി – RCB യുടെ ഏറ്റവും മികച്ച ബൗളിങ് ഓപ്ഷൻ ആയി സിറാജ് വളർന്നു! ഇതിനിടക്ക് ഇന്റർനാഷണൽ ക്രിക്കറ്റിൽ ശ്രദ്ധേയമായ പ്രകടനങ്ങളും!

അതേ സമയം കൂട്ടത്തിൽ ഇല്ലാത്ത ദിനേശ് കാർത്തിക്ക് ആണ് ‘പെട്ടിക്കുള്ളിൽ’ എന്ന് വാദിക്കുന്ന കൂട്ടരേയും കമന്റ് സെക്ഷനുകളിൽ കാണാം. ക്യാപ്റ്റൻ ആവും എന്ന് ആദ്യമേ പറഞ്ഞ് കേട്ട ഫാഫ് ഡുപ്ലെസിസും ചിത്രത്തിന്റെ ഒരറ്റത്ത് ഉണ്ട്. ഹർഷൽ പട്ടേൽ, വിരാട് കോലി, ഗ്ലെൻ മാക്സിവെൽ ആണ് മറ്റു താരങ്ങൾ.

ഫാഫ് ഡുപ്ലെസിസ്, ഗ്ലെൻ മാക്സിവെൽ, ദിനേശ് കാർത്തിക്ക് എന്നിവരിൽ ഒരാളെ ക്യാപ്റ്റൻ ആയി പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആരാധകർക്ക് ഏറ്റവും താത്പര്യം ഡുപ്ലെസിസിലാണ്, പക്ഷെ അയാളുടെ പ്രായം ഒരു വലിയ ചോദ്യചിഹ്നം ആണ്. ദിനേശ് കാർത്തിക്ക് ആണെങ്കിലും പ്രായം ഒരു പ്രശ്നമാവും. മാക്സ്വെല്ലിന് ക്യാപ്റ്റൻ എന്നയിലെ പ്രകടനങ്ങൾ തന്നെ വില്ലനാവും! ഇനി ആരാധകർ പറയുന്നത് പോലെ യുവ പേസറെ ക്യാപ്റ്റൻ ആക്കി ചരിത്രം സൃഷ്ടിക്കാൻ ആണോ RCB യുടെ തീരുമാനം എന്ന് കണ്ടറിയാം!

ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷം നാടകീയ സംഭവങ്ങൾ…

ആര് കളിച്ചാലും ടീമാണ് വിജയിക്കേണ്ടത്..