in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ആര് കളിച്ചാലും ടീമാണ് വിജയിക്കേണ്ടത്..

ആര് കളിച്ചാലും ടീമാണ് വിജയിക്കേണ്ടത് എന്ന് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം ജീക്സൺ സിംഗ്. നാളെ നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂർ എഫ് സി മത്സരത്തിന് മുന്നോടിയായി നടന്ന പ്രെസ്സ് കോൺഫ്രൻസിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

KBFC

ആയുഷ് അധികാരിയെയും ജീക്സൺ സിങ്ങിനെയു താരതമ്യപെടുത്തി കൊണ്ടുള്ള ചോദ്യത്തിനുള്ള മറുപടിയായിയാണ് അദ്ദേഹം പറഞ്ഞു തുടങ്ങിയത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ആയുഷ് കളിച്ചാലും ഞാൻ കളിച്ചാലും ടീം വിജയിക്കുക എന്നോളത് തന്നെയാണ് ഏറ്റവും വലിയ കാര്യം ആര് കളിച്ചാലും ടീം വിജയിക്കണം. അതിലാണ് ഞാൻ സന്തോഷം കണ്ടെത്തുന്നത്.കപ്പ്‌ നേടുക എന്നത് തന്നെയാണ് ഏറ്റവും പ്രാധാനപെട്ട കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 16 മത്സരങ്ങളിൽ പന്ത് തട്ടിയ ജീക്സൺ ഒരു ഗോളും ഒരു അസ്സിസ്റ്റും സ്വന്തമാക്കിട്ടുണ്ട്.14 മത്സരങ്ങളിൽ നിന്ന് ഒരു ഗോളോ അസ്സിസ്‌റ്റോ നേടാൻ ആയുഷ് അധികാരിക്ക് സാധിച്ചില്ലെങ്കിലും ജീക്സന്റെ അഭാവം നികത്താൻ അദ്ദേഹത്തെ കൊണ്ട് സാധിച്ചിരുന്നു.

നാളെയാണ് ആരാധകർ കാത്തിരുന്ന സെമി ഫൈനൽ.ജംഷഡ്പൂരാണ് എതിരാളികൾ.ഇരു പാദങ്ങളായിയാണ് സെമി ഫൈനൽ അരങ്ങേറുക. ആദ്യ പാദ സെമി നാളെയും രണ്ടാം പാദം മാർച്ച്‌ 15 ന്നുമാണ്.

സിറാജ് ബാംഗ്ലൂര്‍ ക്യാപ്റ്റനോ? ടീമിന്റെ ട്വീറ്റ് ഡീകോഡ് ചെയ്ത് ആരാധകർ!

താൻ പൂർണ ആത്മവിശ്വാസത്തിലാണെന്ന് ഇവാൻ വുകമനോവിച്..