in , ,

LOVELOVE

താൻ പൂർണ ആത്മവിശ്വാസത്തിലാണെന്ന് ഇവാൻ വുകമനോവിച്..

ഇതിന് മുന്നേ ഈ സീസണിൽ രണ്ട് തവണ ഏറ്റുമുട്ടിയപ്പോൾ ഒരിക്കൽ പോലും ജംഷഡ്പൂരിനെ ബ്ലാസ്റ്റേഴ്‌സിൻ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ആദ്യ മത്സരം ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു. രണ്ടാം മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് മൂന്നു ഗോളിന് തോൽവി രുചിച്ചിരുന്നു.

താൻ പൂർണ ആത്മവിശ്വാസത്തിലാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്. നാളെ നടക്കാനിരിക്കുന്ന ജംഷഡ്പൂർ എഫ് സി കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി സെമി ഫൈനൽ മത്സരത്തിന് മുന്നോടിയായി നടന്ന പ്രെസ്സ് കോൺഫ്രൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഞങ്ങൾ പൂർണ ആത്മവിശ്വാസത്തിലാണ്. ഞങ്ങൾ എല്ലാരും തന്നെ പൂർണ ആത്മവിശ്വാസത്തിലാണ്.ഞങ്ങൾ കഴിഞ്ഞ ദിവസം മികച്ച ഒരു മത്സരം കളിച്ചു. പ്ലേ ഓഫിൽ എത്തിനിൽക്കുന്നതിൽ ഞങ്ങൾ അതിയായി സന്തോഷിക്കുന്നു.

പ്രീ സീസൺ മത്സരങ്ങളിലും ലീഗിലെ മത്സരങ്ങളിലും ഞങ്ങൾ അവരോട് ഒപ്പം കളിച്ചപ്പോൾ ഞങ്ങൾക്ക് മനസിലായി അവരുടെ കളിരീതി എന്താണെന്ന്. അവർ ഫിസിക്കലായി കളിക്കുന്ന ടീമാണ്. സെറ്റ് പീസിലൂടെ ഗോളുകൾ കണ്ടെത്താൻ ആഗ്രഹിക്കുന്നവർ.

അവരോട് മത്സരിക്കുമ്പോൾ നമ്മളും ഫിസിക്കലാകണം, ഡ്യുവൽസ് ജയിക്കണം,സെറ്റ് പീസുകൾ നന്നായി പ്രതിരോധിക്കണം. ഞങ്ങൾ പൂർണ ആത്മവിശ്വാസത്തിലാണെന്നും ഇവാൻ വുകമനോവിച് കൂട്ടിച്ചേർത്തു.

ഇതിന് മുന്നേ ഈ സീസണിൽ രണ്ട് തവണ ഏറ്റുമുട്ടിയപ്പോൾ ഒരിക്കൽ പോലും ജംഷഡ്പൂരിനെ ബ്ലാസ്റ്റേഴ്‌സിൻ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ആദ്യ മത്സരം ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു. രണ്ടാം മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് മൂന്നു ഗോളിന് തോൽവി രുചിച്ചിരുന്നു.

ആര് കളിച്ചാലും ടീമാണ് വിജയിക്കേണ്ടത്..

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത..