in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത..

നാളെ വൈകിട്ട് 7:30 ക്കാണ് സെമി ഫൈനൽ ആരംഭിക്കുക.ജംഷഡ്പൂരാണ് എതിരാളികൾ.ഇരു പാദങ്ങളായിയാണ് സെമി ഫൈനൽ അരങ്ങേറുക. ആദ്യ പാദ സെമി നാളെയും രണ്ടാം പാദം മാർച്ച്‌ 15 ന്നുമാണ്. മാർച്ച്‌ 20-നുമാണ് ഫൈനൽ നിശ്ചയച്ചിരിക്കുന്നത്

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഫാൻ പാർക്ക്‌ ഒരുങ്ങുന്നു.കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഈ കാര്യം ഔദ്യോഗികമായി പുറത്തു വിട്ടത്.

കൊച്ചിയെ നമുക്ക് മഞ്ഞകടലാക്കാം എന്ന അടിക്കുറിപ്പോടെ ബ്ലാസ്റ്റേഴ്‌സ് കുറച്ചു മുന്നേയാണ് ഈ കാര്യം ട്വീറ്റ് ചെയ്തത്.നാളെ വൈകിട്ട് 5:30 മുതൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെമി ഫൈനൽ കൊച്ചി ജവഹർലാൽ സ്റ്റേഡിയത്തിൽ സ്ക്രീൻ ചെയ്യും.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഫാൻ പാർക്ക്‌ എന്ന ആശയം ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലാക്കിയിരിക്കുകയാണ്. നാളെ കൊച്ചിയിൽ ആരാധകരുടെ പ്രവാഹം കാണുമെന്നതിൽ സംശയം ഒന്നുമില്ല.

നാളെ വൈകിട്ട് 7:30 ക്കാണ് സെമി ഫൈനൽ ആരംഭിക്കുക.ജംഷഡ്പൂരാണ് എതിരാളികൾ.ഇരു പാദങ്ങളായിയാണ് സെമി ഫൈനൽ അരങ്ങേറുക. ആദ്യ പാദ സെമി നാളെയും രണ്ടാം പാദം മാർച്ച്‌ 15 ന്നുമാണ്. മാർച്ച്‌ 20-നുമാണ് ഫൈനൽ നിശ്ചയച്ചിരിക്കുന്നത്

താൻ പൂർണ ആത്മവിശ്വാസത്തിലാണെന്ന് ഇവാൻ വുകമനോവിച്..

കേരള ബ്ലാസ്റ്റേഴ്‌സ് കടുത്ത എതിരാളികൾ തന്നെയെന്ന് ജംഷഡ്പൂർ എഫ് സി പരിശീലകൻ…