in

LOVELOVE AngryAngry LOLLOL CryCry OMGOMG

ബ്ലാസ്റ്റേഴ്സിനെ ചതിച്ചത് റഫറിമാർ മാത്രമല്ല ഐഎസ്എൽ അധികൃതരും കൂടിയാണ്

കളി നിയന്ത്രിക്കുന്ന റഫറിമാരുടെ തെറ്റായ നടപടികൾ മൂലം നിരവധി തവണ ബ്ലാസ്റ്റേഴ്സ് അർഹിക്കുന്ന ജയം അവർക്ക് കിട്ടാതെ പോയിട്ടുണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്സ് നേരിടുന്ന പ്രശ്നങ്ങൾക്ക് കാരണം അവർ മാത്രമല്ല ഐഎസ്എൽ അധികൃതരും കൂടി ഉത്തരവാദികളാണ് ബ്ലാസ്റ്റേഴ്സിന് എതിരെ കാര്യങ്ങൾ തിരിയുന്നതിൽ.

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ആണെന്ന കാര്യത്തിൽ യാതൊരു സംശയവും ആർക്കും ഒരിക്കലും ഉണ്ടാവാൻ സാധ്യതയില്ല. സോഷ്യൽ മീഡിയയിൽ ആയാലും കളിക്കളത്തിൽ ആയാലും ഗാലറിയിൽ ആയാലും ആരാധകരുടെ ഒരു പ്രസരിപ്പ് ആ ഒരു ടീം വളരെ വലിയ തോതിൽ അനുഭവിക്കുന്നുണ്ട്.

മറ്റൊരു ഇന്ത്യൻ ഫുട്ബോൾ ടീമിനും സ്വപ്നം കാണാൻ പോലും കഴിയാത്ത ആരാധക പിന്തുണ അവർക്ക് ആരാധകർ നൽകുന്നുണ്ട്. മികച്ച ഗോളിന് വേണ്ടിയോ മികച്ച താരത്തിനു വേണ്ടി ഏതെങ്കിലും ഒരു വോട്ടെടുപ്പ് ആരാധകർക്കിടയിൽ നടത്തുകയാണെങ്കിൽ മത്സരരംഗത്ത് ഒരു ബ്ലാസ്റ്റേഴ്സ് താരം ഉണ്ടെങ്കിൽ സമ്മാനത്തിനു വേണ്ടി മറ്റൊരു താരത്തിനും മത്സരിക്കേണ്ട ഗതി വരില്ല, കാരണം അത്രത്തോളം മേധാവിത്വം ബ്ലാസ്റ്റേഴ്സ് താരങ്ങൾ ആരാധകരുടെ ബലത്തിൽ നേടിയിരിക്കുന്നു.

എന്നാൽ കളി നിയന്ത്രിക്കുന്ന റഫറിമാരുടെ തെറ്റായ നടപടികൾ മൂലം നിരവധി തവണ ബ്ലാസ്റ്റേഴ്സ് അർഹിക്കുന്ന ജയം അവർക്ക് കിട്ടാതെ പോയിട്ടുണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്സ് നേരിടുന്ന പ്രശ്നങ്ങൾക്ക് കാരണം അവർ മാത്രമല്ല ഐഎസ്എൽ അധികൃതരും കൂടി ഉത്തരവാദികളാണ് ബ്ലാസ്റ്റേഴ്സിന് എതിരെ കാര്യങ്ങൾ തിരിയുന്നതിൽ.

ബ്ലാസ്റ്റേഴ്സിന്റെ കളി നടക്കുന്ന ദിവസങ്ങളിൽ കാഴ്ചക്കാരുടെ എണ്ണം കൂടും എന്ന ഘടകം ഉള്ളതുകൊണ്ട് അവധി ദിവസങ്ങൾ മാത്രം കേന്ദ്രീകരിച്ച് ബ്ലാസ്റ്റേഴ്സിന് തുടർച്ചയായി മത്സരങ്ങൾ വരുന്ന തരത്തിലാണ് ഐഎസ്എൽ ഫീക്സ്ച്ചർ തയ്യാറാക്കിയിരിക്കുന്നത്. തുടർച്ചയായി മത്സരങ്ങൾ കളിക്കേണ്ടി വന്നത് താരങ്ങൾക്ക് തളർച്ച ഉണ്ടാക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇതിനെതിരെ പ്രസ്താവന ഇറക്കുകയും ചെയ്തതാണ്.

ഏതായാലും ഒഡിഷക്ക് എതിരെയുള്ള അടുത്ത മത്സരത്തിന് മുന്നോടിയായി ബ്ലാസ്റ്റേഴ്സ് ടീമിന് ഏകദേശം ഒരാഴ്ചയെങ്കിലും വിശ്രമം ലഭിക്കുമെന്നത് അനുകൂല ഘടകം തന്നെയാണ്. താരങ്ങൾക്ക് ഫ്രഷായി ആ മത്സരത്തിൽ പങ്കെടുക്കാൻ കഴിയും എന്നത് ആശ്വാസമാണ്.

വിരമിക്കാൻ തീരുമാനിച്ചതായിരുന്നു എന്നാൽ, 2 കാരണങ്ങൾ തീരുമാനം മാറ്റി ഐപിഎൽ കളിക്കാൻ ശ്രീ ഉണ്ടാകും…

ജോൺസൻ എന്ന ഇടകയ്യന്റെ പേരിൽ അറിയപെടുന്ന ആഷസിന്റെ കഥ…