in

LOVELOVE

ജോൺസൻ എന്ന ഇടകയ്യന്റെ പേരിൽ അറിയപെടുന്ന ആഷസിന്റെ കഥ…

ഇംഗ്ലണ്ട് കണ്ട എക്കാലത്തെയും മികച്ച താരങ്ങൾ ഉണ്ടായിട്ട് പോലും അവർക്ക് അയാൾക്ക് മുന്നിൽ ഒരു ഉത്തരവും ഉണ്ടായിരുന്നില്ല.മിച്ചൽ ജോൺസൻ ഇടകയ്യൻ തന്റെതാക്കി മാറ്റിയ ആഷേസിന്റെ കഥ അത് വല്ലാത്തൊരു കഥയാണ്.

2014 ജനുവരി 5, വെറും 36 ഓവറിൽ ഇംഗ്ലണ്ടിന്റെ നാലാം ഇന്നിങ്സ്‌ എറിഞ്ഞു ഇട്ട ശേഷം ഓസ്സിസ് ജനത ആഘോഷിക്കുകയാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് ഓപ്പനർമാരിൽ ഒരാളായ കുക്കും ഇംഗ്ലണ്ട് കണ്ട ഏറ്റവും മികച്ച മധ്യനിര താരങ്ങളായിരുന്ന പീറ്റേഴ്‌സിണും ബെല്ലും ട്രോട്ടും. ന്യൂ ജനറേഷൻ ഫേവറിറ്റ് ജോ റൂട്ടും ഉണ്ടായിരുന്ന ഒരു ടീം ഒരു ആഷേസിലെ അഞ്ചു മൽസരങ്ങളും തോൽക്കേണ്ടി വന്ന ആഷേസിന്റെ കഥ. മിച്ചൽ ജോൺസൻ എന്നാ ഇടകയ്യൻ പേസർ തന്റെതാക്കി മാറ്റിയ അതെ ആഷേസിന്റെ കഥ. അത് വല്ലാത്തൊരു കഥയാണ്.

ആഷേസ്,ക്രിക്കറ്റ്‌ ലോകത്തെ യുദ്ധം എന്ന് തന്നെ നമുക്ക് വിശേഷപിക്കാൻ കഴിയുന്ന പോരാട്ടം.കുക്കിന്റെ നേതൃത്തിൽ അവസാനമായി ഓസ്ട്രേലിയിൽ നടന്ന ആഷേസ് കൈപിടിയിൽ ഒതുക്കിയ ആത്മവിശ്വാസത്തിലാണ് സായിപ്പമാർ 22 വാരായിലേക്ക് നടന്നു അടുത്തത്.പക്ഷെ 21 നൂറ്റാണ്ടിലെ പതിനാലാം വർഷത്തിലെ അഞ്ചാം നാൾ കാങ്കരൂക്കൾ അഞ്ചാം ടെസ്റ്റ് വിജയിച്ചു ആഷേസ് തിരകെ ഓസ്ട്രേലിയയുടെ രണഭൂമിയിലേക്ക് എത്തിച്ചു.

മിച്ചൽ ജോൺസൻ അരങ്ങു വാണ പരമ്പരയിൽ ഇംഗ്ലണ്ട് ബാറ്റസ്മാൻമാർക്ക് ജോൺസൻ നേരെ പ്രയോഗിക്കാൻ അവരുടെ അവനാഴിൽ അസ്ത്രങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല .ജോൺസൻ ഒറ്റക്ക് ബാറ്റും കൊണ്ടും ബോൾ കൊണ്ട് ഇംഗ്ലണ്ടിനെ കൂട്ടകുരുതി ചെയ്യുവായിരന്നു എന്ന് തന്നെ പറയേണ്ടി വരും.ആദ്യത്തെ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ തകർന്നപ്പോൾ നേടിയ 64 റൺസും രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ നേടിയ 39 റൺസും ബൗൾ കൈയിൽ എടുത്തപ്പോൾ വീഴ്ത്തിയത് ആദ്യ ഇന്നിങ്സിൽ നാലും രണ്ടാം ഇന്നിങ്സിലും അഞ്ചും പോരെ പൂരം.

തുടർന്ന വന്ന രണ്ടാം ടെസ്റ്റ് അത്രമേൽ മനോഹരമായ പേസ് ബൌളിംഗ് കൊണ്ട് ക്രിക്കറ്റിന്റെ തറവാട്ടക്കാരെ ജോൺസൻ കഷാപ്പ് ചെയ്യുകയായിരുന്നു . അന്നേ ദിവസം അയാളുടെ ആ സ്പെല്ല് കണ്ട് രോമാഞ്ചം കൊള്ളാത്ത ഒരു ക്രിക്കറ്റ്‌ പ്രേമിയും ലോകത്ത് കാണില്ല.40 റൺസ് വിട്ട് കൊടുത്ത ഏഴു വിക്കറ്റ്. ഈ മത്സരം ശേഷം ഇംഗ്ലീഷ് സൂപ്പർ താരം ജോനാഥാൻ ട്രോട്ട് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു എന്നാ വസ്തുത തന്നെ വിളിച്ചോതും എത്രമാത്രം ഭയാനകവും അൺ പ്ലെയ്ബിളും ആയിരുന്നു അദ്ദേഹം എന്ന്.മൂന്നാം ടെസ്റ്റിലും കഥക്ക് മാറ്റം ഒന്നും ഉണ്ടായിരുന്നില്ല. വാലഅറ്റത്ത്‌ ടീമിന് ആവശ്യം ഒള്ള റൺസും മത്സരത്തിൽ ഉടനീളം ഏഴു വിക്കറ്റും. തുടർച്ചയായ മൂന്നാം മാൻ ഓഫ് ദി മാച്ച് പുരസ്കാരം ലഭിചില്ല എന്നത് മാത്രം സങ്കടമായി.

നാലാം ടെസ്റ്റിൽ എല്ലാം ക്ലിഷേ ആയിരുന്നു.വീണ്ടും ജോൺസൻ മുന്നിൽ തകർന്ന തരിപ്പണമായി ഇംഗ്ലണ്ട്. പരമ്പരയിലെ മൂന്നാമത്തെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടി ജോൺസൻ .അഞ്ചാം ടെസ്റ്റും എല്ലാം പതിവ് പോലെ തന്നെ. പക്ഷെ ഈ തവണ ജോൺസൻ പകരം റയൻ ഹാരിസ് ഇംഗ്ലണ്ടിന്റെ കഥ കഴിച്ചു.

എന്തൊക്കെയോ കൊണ്ടോ ഏറ്റവും ഇഷ്ടപെട്ട ആഷേസ് ആയിരുന്നു അത്. ജോൺസന്റെ ഒൺ മാൻ ഷോ യും ഇംഗ്ലണ്ട് സ്റ്റോക്സിലെ താരത്തെ തിരിച്ചു അറിഞ്ഞതും. അൻഡേഴ്സിന്റെ ഓവറിൽ 28 റൺസ് അടിച്ചു എടുത്ത ജോർജ് ബേയ്ലിയും. വാർനറും ക്ലാർക്കും എല്ലാം അടിച്ച സെഞ്ച്വറികളും എല്ലാം ചിതൽ അരിക്കാത്ത ആഷേസ് ഓർമകളാണ്.

ബ്ലാസ്റ്റേഴ്സിനെ ചതിച്ചത് റഫറിമാർ മാത്രമല്ല ഐഎസ്എൽ അധികൃതരും കൂടിയാണ്

എംബപ്പേക്ക് റയലിന്റെ നിരസിക്കാൻ കഴിയാത്ത ഓഫർ, ആരും വീണു പോകുന്ന വ്യവസ്ഥകൾ നോക്കാം…