in ,

OMGOMG LOVELOVE LOLLOL AngryAngry CryCry

എംബപ്പേക്ക് റയലിന്റെ നിരസിക്കാൻ കഴിയാത്ത ഓഫർ, ആരും വീണു പോകുന്ന വ്യവസ്ഥകൾ നോക്കാം…

സാമാന്യ യുക്തി വെച്ച് നോക്കുകയാണെങ്കിൽ ഈ ഒരു ഓഫർ എംബപ്പേ കണ്ണുമടച്ച് സ്വീകരിക്കേണ്ടതാണ് എന്നാൽ ലയണൽ മെസ്സിയുടെ സാന്നിധ്യവും പി എസ് ജി അധികൃതരുടെ നിശ്ചയദാർഢ്യവും ഒരുപക്ഷേ താരത്തിനെ പാരീസിൽ തന്നെ പിടിച്ചു നിർത്തിയേക്കാം. ഏതായാലും ചുരുക്കം ചില ദിവസങ്ങൾക്കുള്ളിൽ തന്നെ അന്തിമ തീരുമാനങ്ങൾ അറിയുവാൻ കഴിയും.

ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെൻറ് ജർമൻ എഫ്‌ സിയുടെ യുവതാരമായ കിലിയൻ എംബാപ്പെയുടെ കാര്യത്തിൽ സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ് എഫ് സിയുടെ താല്പര്യം ലോകപ്രശസ്തമാണ്. അതുപോലെതന്നെ എംബപ്പേക്കും റയൽ മാഡ്രിഡ് ലേക്ക് താല്പര്യമുണ്ട്. റയലും എംബപ്പേയും ഈ ഒരു താല്പര്യം പലതവണ പറഞ്ഞതാണ്, എന്നിട്ടും അദ്ദേഹത്തിന് പി എസ് ജി അവിടെ തന്നെ പിടിച്ചു നിർത്തുകയായിരുന്നു.

Florentino Perez hints deal to Kylian Mbappe is ALREADY DONE [Mail Onlinesport]

എന്നാൽ ഈ ജനുവരിയിൽ താരത്തിന്റെ കരാർ അവസാനിക്കുകയാണ്. ഈ സാഹചര്യത്തിൽ സ്പാനിഷ് ക്ലബ് റയലിന് താരത്തിനെ സ്വന്തമാക്കാൻ ലഭിച്ചിരിക്കുന്നത് ഒരു സുവർണാവസരം തന്നെയാണ്. അതേസമയം ഫ്രഞ്ച്‌ ക്ലബ്ബ് താരത്തിനെ തങ്ങളുടെ കൂടാരത്തിൽ തന്നെ പിടിച്ചു നിർത്തുവാൻ ഉള്ള ശ്രമങ്ങൾ തകൃതിയായി ആരംഭിച്ചിട്ടുണ്ട്.

യുവ താരത്തിനായി സ്പാനിഷ് ക്ലബ് വച്ചുനീട്ടുന്ന ഓഫർ വളരെ വലുതാണ്. എബിസിയുടെ റിപ്പോർട്ടുകൾ പ്രകാരം ഫ്രീ ഏജന്റായി ക്ലബ്ബിലേക്ക് വന്നാൽ 40 മില്യൺ യൂറോ സൈനിങ്‌ ബോണസായി മാത്രം എംബാപ്പെക്ക് റയൽ മാഡ്രിഡ് നൽകും. ഇതിനു പുറമെ 21 മില്യൺ യൂറോ പ്രതിവർഷം എന്ന കണക്കിൽ ആറു വർഷത്തെ കരാറാണ് ഇരുപത്തിരണ്ടു വയസുള്ള താരത്തിനായി ലോസ് ബ്ലാങ്കോസ് ഓഫർ ചെയ്യുന്നത്.

സാമാന്യ യുക്തി വെച്ച് നോക്കുകയാണെങ്കിൽ ഈ ഒരു ഓഫർ എംബപ്പേ കണ്ണുമടച്ച് സ്വീകരിക്കേണ്ടതാണ് എന്നാൽ ലയണൽ മെസ്സിയുടെ സാന്നിധ്യവും പി എസ് ജി അധികൃതരുടെ നിശ്ചയദാർഢ്യവും ഒരുപക്ഷേ താരത്തിനെ പാരീസിൽ തന്നെ പിടിച്ചു നിർത്തിയേക്കാം. ഏതായാലും ചുരുക്കം ചില ദിവസങ്ങൾക്കുള്ളിൽ തന്നെ അന്തിമ തീരുമാനങ്ങൾ അറിയുവാൻ കഴിയും.

ജോൺസൻ എന്ന ഇടകയ്യന്റെ പേരിൽ അറിയപെടുന്ന ആഷസിന്റെ കഥ…

ശ്രീശാന്തിന് വൻതിരിച്ചടി, സഞ്ജുവിനും ആഹ്ലാദത്തിലായിരുന്ന ആരാധകർ കടുത്ത നിരാശയിലേക്ക്…