in

LOVELOVE

ഇന്റർനാഷണൽ ലെവലിൽ കപ്പടിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്?

സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെ കീഴിലുള്ള ആദ്യത്തെ ക്ലബ്ബ്‌ ചാമ്പ്യൻഷിപ്പ് ബംഗ്ലാദേശിൽ വെച്ച് 2023 വർഷത്തിൽ നടക്കും. സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെ കീഴിലുള്ള 7 രാജ്യങ്ങളിൽ നിനുമുള്ള 10ഓളം ക്ലബ്ബുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക

സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെ കീഴിലുള്ള ആദ്യത്തെ ക്ലബ്ബ്‌ ചാമ്പ്യൻഷിപ്പ് ബംഗ്ലാദേശിൽ വെച്ച് 2023 വർഷത്തിൽ നടക്കും. സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെ കീഴിലുള്ള 7 രാജ്യങ്ങളിൽ നിനുമുള്ള 10ഓളം ക്ലബ്ബുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക.

ഇന്ത്യയിൽ നിന്നും ഇന്ത്യൻ സൂപ്പർ ലീഗിലെ നിലവിലെ ജേതാക്കളായ ഹൈദരാബാദ് എഫ്സി, നിലവിലെ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി എന്നിവരാണ് ആദ്യ സാഫ് ചാമ്പ്യൻഷിപ്പ് ടൂർണമെന്റിൽ പങ്കെടുക്കുക.

ഇന്ത്യ, മാൽദീവ്സ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നും അവിടെയുള്ള മെയിൻ ലീഗുകളിൽ മുന്നിലെത്തിയ രണ്ട് ക്ലബ്ബുകൾ വീതവും, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ രാജ്യങ്ങളിൽ നിന്നുമുള്ള ചാമ്പ്യൻമാരായ ഒരു ക്ലബ്ബ്‌ മാത്രമാണ് ടൂർണമെന്റിലേക്ക് പ്രവേശനം നേടുന്നത്.

രാജ്യത്തിന് പുറത്ത് ഇതുവരെ ഒരു ഒഫീഷ്യൽ ടൂർണമെന്റിലും പന്ത് തട്ടിയിട്ടില്ലാത്ത കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഇന്ത്യയിലേക്ക് ആദ്യ സാഫ് ക്ലബ്ബ് ചാമ്പ്യൻഷിപ്പ് കിരീടം കൊണ്ടുവരാൻ ഒരുങ്ങുകയാണ്. സീസണിൽ ഐഎസ്എൽ ഷീൽഡ്, ട്രോഫി എന്നിവ ലക്ഷ്യമിടുന്ന ബ്ലാസ്റ്റേഴ്‌സിന് 2023-ലെ സാഫ് കപ്പ്‌ വളരെ മനോഹരമായി നേടാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

സാഫ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ക്ലബ്ബുകളുടെ വിവരങ്ങൾ ഇതാ :

ഐഎസ്എല്ലിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനെ ഇന്നറിയാം..‌

ബ്ലാസ്റ്റേഴ്സിന്റെ കളി കാണാൻ പോകുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ..