in , ,

LOVELOVE

ഐഎസ്എല്ലിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനെ ഇന്നറിയാം..‌

വരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡ് ഒഫീഷ്യൽ ആയി ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചേക്കും. നേരത്തെ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിൽ താരങ്ങളെ രജിസ്റ്റർ ചെയ്തിരുന്നു.

വരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡ് ഒഫീഷ്യൽ ആയി ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചേക്കും. നേരത്തെ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിൽ താരങ്ങളെ രജിസ്റ്റർ ചെയ്തിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒഫീഷ്യൽ സൈറ്റിൽ എല്ലാ ടീമുകളുടെയും സ്‌ക്വാഡ് പബ്ലിഷ് ചെയ്തിട്ടുണ്ടെങ്കിലും, കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത്‌ നിന്നുമുള്ള ഔദ്യോഗിക പ്രഖ്യാപനത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.

അതേസമയം ലഭിക്കുന്ന സൂചനകൾ അനുസരിച്ച് ഇത്തവണ റിസർവ് ടീമിൽ നിന്നും മെയിൻ ടീമിലേക്ക് മൂന്നു താരങ്ങളായിരിക്കും പ്രൊമോഷൻ നേടുക. എംഎസ് ശ്രീകുട്ടൻ, വിബിൻ മോഹനൻ, നിഹാൽ സുധീഷ് എന്നിവരായിരിക്കും വരുന്ന ഐഎസ്എൽ സീസണിൽ ബ്ലാസ്റ്റേഴ്‌സ് കുപ്പായമണിയുക.

എന്നാൽ ഡ്യൂറണ്ട് കപ്പിൽ മിന്നും പ്രകടനം കാഴ്ച വെച്ച സച്ചിൻ സുരേഷ്, മുഹമ്മദ്‌ ഐമൻ, മുഹമ്മദ്‌ അസ്ഹർ തുടങ്ങിയ താരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ ഉൾപ്പെടാനുള്ള സാധ്യതകൾ കുറവാണ്.

ഒക്ടോബർ 7-ന് ആരംഭിക്കുന്ന ഈസ്റ്റ്‌ ബംഗാളിനെതിരായ ആദ്യ ഐഎസ്എൽ മത്സരത്തിന് ശേഷം ഈ മാസത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നു മത്സരങ്ങൾ കളിക്കും. ഒക്ടോബർ 16-ന് കൊച്ചിയിൽ വെച്ച് നടക്കുന്ന മോഹൻ ബഗാനേതിരായ ഹോം മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഇതിനകം ആരംഭിച്ചിട്ടുണ്ട്.

ഇവാനും സഹലും പൊളിയാണ്?വാനോളം പ്രശംസിച്ച് സ്പാനിഷ് താരം

ഇന്റർനാഷണൽ ലെവലിൽ കപ്പടിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്?