in , ,

LOVELOVE LOLLOL OMGOMG

ഇവാനും സഹലും പൊളിയാണ്?വാനോളം പ്രശംസിച്ച് സ്പാനിഷ് താരം

ഈസ്റ്റ്‌ ബംഗാളിനെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ ഉദ്ഘാടന മത്സരം മുന്നിൽ നിൽക്കവേ ടീം പരിശീലകനായ ഇവാൻ വുകോമാനോവിചിനെയും ടീമിലെ മലയാളി താരമായ സഹൽ അബ്ദുസമദിനെയും വാനോളം പുകഴ്ത്തി സ്പാനിഷ് ഡിഫെൻഡർ വിക്ടർ മോംഗിൽ.

ഈസ്റ്റ്‌ ബംഗാളിനെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ ഉദ്ഘാടന മത്സരം മുന്നിൽ നിൽക്കവേ ടീം പരിശീലകനായ ഇവാൻ വുകോമാനോവിചിനെയും ടീമിലെ മലയാളി താരമായ സഹൽ അബ്ദുസമദിനെയും വാനോളം പുകഴ്ത്തി സ്പാനിഷ് ഡിഫെൻഡർ വിക്ടർ മോംഗിൽ.

ഫുട്ബോളിന്‍റെ എല്ലാ സ്‌പന്ദനങ്ങളുമറിയാവുന്ന കോച്ച് ഇവാൻ വുകോമനോവിചിനെ വാഴ്ത്തി പറഞ്ഞ വിക്ടർ മോംഗിൽ, സഹൽ ഉൾപ്പടെയുള്ള ഇന്ത്യൻ താരങ്ങൾ വിദേശ താരങ്ങൾക്കൊപ്പം കളിക്കുന്നത് അവരുടെ നിലവാരം ഉയർത്തുന്നുണ്ടെന്നും പറഞ്ഞു.

“എല്ലാ മത്സരങ്ങളും നന്നായി കളിക്കുക എന്നത് മാത്രമാണ് വിജയത്തിലേക്കുള്ള വഴി. ഫുട്ബോളിന്‍റെ എല്ലാ സ്‌പന്ദനങ്ങളുമറിയാവുന്ന കോച്ച് ഇവാൻ വുകോമനോവിച്ചാണ് ടീമിലെ അവിഭാജ്യ ഘടകം.”

“വിദേശ താരങ്ങൾക്കൊപ്പം കളിക്കുന്നതിലൂടെ സഹൽ ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങളുടെ നിലവാരം ഉയർന്നിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോളിന് ഐഎസ്എൽ ഏറെ ഗുണം ചെയ്യും. ആരാധകരുടെ ഊഷ്മളമായ സ്വീകരണത്തിനായി കാത്തിരിക്കുന്നു.” – വിക്ടർ മോംഗിൽ പറഞ്ഞു.

2019-ൽ കൊൽക്കത്തയിലൂടെ ഐഎസ്എൽ കരിയർ ആരംഭിച്ച വിക്ടർ മോംഗിൽ ആദ്യ സീസണിൽ തന്നെ കിരീടം നേടിയിരുന്നു. കഴിഞ്ഞ സീസണിൽ ഒഡിഷ എഫ്സിയുടെ നായകനായി മാറിയ താരം ഈ സീസണിലാണ് കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്.

കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ഇത്തവണ തകർത്തുകളിക്കും!! ഉറപ്പ് നൽകി ബ്ലാസ്റ്റേഴ്‌സ് താരം

ഐഎസ്എല്ലിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനെ ഇന്നറിയാം..‌