കഴിഞ്ഞ സീസണിൽ കാഴ്ച വെച്ച പ്രകടനത്തിനേക്കാൾ രണ്ട് മടങ്ങോളം മികച്ച പ്രകടനം ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ നടത്തുമെന്ന് ഉറപ്പ് നൽകി ബ്ലാസ്റ്റേഴ്സിന്റെ മലയാളി ഡിഫെൻഡർ ബിജോയ് വർഗീസ്.
കൂടാതെ തന്റെ പെർഫോമൻസ് കൂടുതൽ മികച്ചതാക്കാൻ പരിശീലകൻ ഇവാൻ വുകോമാനോവിച് സഹായിച്ചിട്ടുണ്ടെന്നും തിരുവനന്തപുരം സ്വദേശിയായ താരം പറഞ്ഞു. ഒരു ഇന്റർവ്യൂവിലാണ് ബിജോയ് ഇക്കാര്യങ്ങൾ തുറന്നുപറയുന്നത്.
“തീർച്ചയായും കോച്ച് വുകോമാനോവിച്ച് ഗ്രൗണ്ടിൽ ഞാൻ ചെയ്ത തെറ്റുകൾ അദ്ദേഹം ചൂണ്ടിക്കാണിക്കും. അതിനാൽ ഞാൻ ഇപ്പോൾ എന്റെ ഗെയിം ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ട്. ഈ സീസണിൽ എനിക്ക് അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ, കഴിഞ്ഞ തവണ ഞാൻ കളിച്ചതിനേക്കാൾ രണ്ട് മടങ്ങ് മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, അതാണ് ഇപ്പോൾ എനിക്ക് തോന്നുന്നത്.” – ബിജോയ് വർഗീസ് പറഞ്ഞു.
പുതിയ വിദേശ താരമായി സ്പാനിഷ് ഡിഫെൻഡർ വിക്ടർ മോംഗിൽ കൂടി ഇത്തവണ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിയതിനാൽ മാർക്കോ ലെസ്കോവിച്, ഹോർമി തുടങ്ങിയ താരങ്ങളിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് ഇലവനിൽ ഇടം നേടുന്ന കാര്യത്തിൽ ബിജോയ് വർഗീസിന് വലിയ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നതും മറ്റൊരു വസ്തുതയാണ്.