in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഫുട്ബോളിലെ ഇഷ്ട താരങ്ങൾ ആരൊക്കെ? ഇവാൻ പറയുന്നു

നിരവധി സൂപ്പർ താരങ്ങൾ കളിച്ചുതിമിർത്ത ലോകഫുട്ബോളിലെ തന്റെ ഇഷ്ടപ്പെട്ട കളിക്കാർ ആരാണെന്ന് വെളിപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെർബിയൻ തന്ത്രഞ്ജനായ പരിശീലകൻ ഇവാൻ വുകോമാനോവിച്

നിരവധി സൂപ്പർ താരങ്ങൾ കളിച്ചുതിമിർത്ത ലോകഫുട്ബോളിലെ തന്റെ ഇഷ്ടപ്പെട്ട കളിക്കാർ ആരാണെന്ന് വെളിപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെർബിയൻ തന്ത്രഞ്ജനായ പരിശീലകൻ ഇവാൻ വുകോമാനോവിച്.

ക്ലബ്ബ് ഫുട്ബോളിലെ രാജാക്കന്മാരായ റയൽ മാഡ്രിഡിന്റെ രണ്ട് ഇതിഹാസ താരങ്ങളെ തന്റെ ഇഷ്ട താരങ്ങളായി ചൂണ്ടികാണിച്ച ഇവാൻ ആശാൻ നിലവിൽ ഫുട്ബോളിൽ കളിച്ചുകൊണ്ടിരിക്കുന്ന കിടിലൻ മിഡ്‌ഫീൽഡേഴ്സിനെയും തനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞു.

റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരമായിരുന്ന റൊണാൾഡോ നസാരിയോ, റയലിന്റെ തന്നെ ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാൻ എന്നിവരെയാണ് ഇവാൻ ആശാൻ തന്റെ പ്രിയതാരങ്ങളായി തിരഞ്ഞെടുത്തത്.

കൂടാതെ ടീമിന്റെ തലച്ചോറായി പ്രവർത്തിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയം താരം കെവിൻ ഡി ബ്രൂയ്നെ, റയൽ മാഡ്രിഡിന്റെ സൂപ്പർ കോമ്പോ ലൂക്ക മോഡ്രിച് – ടോണി ക്രൂസ് എന്നിവരെ പോലെയുള്ള മിഡ്‌ഫീൽഡേഴ്സിനെയും തനിക് ഇഷ്ടമാണെന്നും ഇവാൻ പറഞ്ഞു.

“റിയൽ റൊണാൾഡോയെ ഇഷ്ടമാണ്, അദ്ദേഹത്തിന്റെ കളി ഗംഭീരമാണ്. കൂടാതെ സിനദിൻ സിദാൻ, ഞാൻ കളിക്കുന്ന ഫുട്ബോളും സിദാൻ കളിക്കുന്ന ഫുട്ബോളും തികച്ചും വിത്യസ്തമായ ശൈലിയിലാണ്. ലൂക മോഡ്രിച്, ടോണി ക്രൂസ്, കെവിൻ ഡി ബ്രൂയ്നെ തുടങ്ങിയ ടീമിന്റെ തലച്ചോറായി പ്രവർത്തിക്കുന്ന മധ്യനിരക്കാരെയും എനിക്ക് ഇഷ്ടമാണ്.” – ഇവാൻ വുകോമാനോവിച് പറഞ്ഞു.

സെർബിയൻ സ്വദേശിയായ ഇവാൻ വുകോമാനോവിച് തന്റെ കരിയറിൽ റെഡ് സ്റ്റാർ ബൽഗ്രെഡ് ഉൾപ്പടെയുള്ള നിരവധി ക്ലബ്ബുകൾക്ക് വേണ്ടി നിരവധി മത്സരങ്ങളിൽ കുപ്പായമണിഞ്ഞതിനു ശേഷമാണ് പരിശീലക വേഷത്തിലെത്തുന്നത്.

ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ വിമർശിച്ചേക്കാം, എല്ലാത്തിനും ഒരുനാൾ മറുപടി നൽകുമെന്ന് ബ്ലാസ്റ്റേഴ്‌സ് താരം

കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ഇത്തവണ തകർത്തുകളിക്കും!! ഉറപ്പ് നൽകി ബ്ലാസ്റ്റേഴ്‌സ് താരം