in , ,

LOVELOVE LOLLOL

ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ വിമർശിച്ചേക്കാം, എല്ലാത്തിനും ഒരുനാൾ മറുപടി നൽകുമെന്ന് ബ്ലാസ്റ്റേഴ്‌സ് താരം

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ ചിലർ ഞാൻ കളിക്കരുതെന്ന് പറഞ്ഞേക്കാം, ചില ആളുകൾ എന്നെ വിമർശിച്ചേക്കാം, പക്ഷെ അതൊന്നും തന്നെ തളർത്തില്ലെന്നും, അവർക്കെല്ലാം മറുപടി നൽകുമെന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ ബിജോയ്‌ വർഗീസ്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ ചിലർ ഞാൻ കളിക്കരുതെന്ന് പറഞ്ഞേക്കാം, ചില ആളുകൾ എന്നെ വിമർശിച്ചേക്കാം, പക്ഷെ അതൊന്നും തന്നെ തളർത്തില്ലെന്നും, അവർക്കെല്ലാം മറുപടി നൽകുമെന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ ബിജോയ്‌ വർഗീസ്.

ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിലാണ് അവസാന സീസണിൽ നിന്നും പുതിയ സീസണിലെത്തുമ്പോൾ ഉണ്ടായ മാറ്റങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ ബിജോയ്‌ ഇക്കാര്യം പറഞ്ഞത്. താൻ കടുത്ത ആത്മവിശ്വാസത്തിലാണെന്നും 22-കാരൻ കൂട്ടിചേർക്കുന്നുണ്ട്.

അവസാന സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി നിങ്ങൾ അരങ്ങേറ്റം കുറിച്ചു തുടങ്ങി, അവസാന സീസണിൽ നിന്നും പുതിയ സീസണിലേക്ക് എത്തുമ്പോൾ എന്തൊക്കെ മാറ്റങ്ങളാണ് നിങ്ങളിൽ ഉണ്ടായിട്ടുള്ളത്? എന്ന ചോദ്യത്തിനാണ് ബിജോയ്‌ ഉത്തരം നൽകിയത്.

“ഈ സീസണിൽ ഞാൻ ആത്മവിശ്വാസത്തിലാണ്. എനിക്ക് അവസരം ലഭിച്ചാൽ തീർച്ചയായും ഞാൻ എന്റെ കഴിവ് 100% തെളിയിക്കും. ചില ആരാധകർ ഞാൻ കളിക്കരുതെന്ന് നിർദ്ദേശിച്ചേക്കാം, അവർ എന്തും പറയട്ടെ, അതിൽ എനിക്ക് വിഷമമില്ല, ഒരു മത്സരം മോശമായി കളിച്ചാലും അത് എന്റെ ആത്മവിശ്വാസത്തെ ബാധിക്കില്ല.”

“എന്റെ ആത്മവിശ്വാസം എന്റെ കൈകളിലാണ്. ഒരു നാൾ ഞാൻ സ്വയം എന്റെ കഴിവുകൾ തെളിയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, എന്നോട് മുഖം തിരിച്ചവർ അന്ന് തിരിച്ചുവരും. ആരെങ്കിലും എന്നെ അധിക്ഷേപിച്ചാൽ എനിക്ക് വിഷമമില്ല, സംശയമുള്ളവരെ ആരാധകരാക്കി മാറ്റുന്നതാണ് എന്റെ മനോഭാവം.” – ബിജോയ്‌ വർഗീസ് പറഞ്ഞു.

അങ്ങ് ഇംഗ്ലണ്ടിൽ വരെ ഓളം സൃഷ്ടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്?

ഫുട്ബോളിലെ ഇഷ്ട താരങ്ങൾ ആരൊക്കെ? ഇവാൻ പറയുന്നു