in ,

LOVELOVE LOLLOL OMGOMG

അങ്ങ് ഇംഗ്ലണ്ടിൽ വരെ ഓളം സൃഷ്ടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്?

കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ട ഗോൾ ഡോട്ട് കോമിന്റെ ഒരു വീഡിയോയിലാണ് ബ്ലാസ്റ്റേഴ്‌സ് ജേഴ്സി ഇംഗ്ലണ്ടിലെ സ്റ്റോറിൽ സൂക്ഷിച്ചു വെച്ചതായി തെളിഞ്ഞത്. ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെല്ലാം വീഡിയോക്ക്‌ താഴെ നിരവധി കമന്റുകളുമായെത്തി.

ഫുട്ബോളിന്റെ സ്വന്തം നാടായ ഇംഗ്ലണ്ടിൽ വരെ ഓളം സൃഷ്ടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. കേരള ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ സീസണിലെ എവേ കിറ്റാണ് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ സ്ഥിതി ചെയ്യുന്ന പ്രമുഖ ജേഴ്സി സ്റ്റോറിൽ പ്രത്യക്ഷപ്പെട്ടത്.

കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ട ഗോൾ ഡോട്ട് കോമിന്റെ ഒരു വീഡിയോയിലാണ് ബ്ലാസ്റ്റേഴ്‌സ് ജേഴ്സി ഇംഗ്ലണ്ടിലെ സ്റ്റോറിൽ സൂക്ഷിച്ചു വെച്ചതായി തെളിഞ്ഞത്. ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെല്ലാം വീഡിയോക്ക്‌ താഴെ നിരവധി കമന്റുകളുമായെത്തി.

മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ലീഷ് ഡിഫെൻഡർ ജോൺ സ്റ്റോൺസുമായുള്ള ഒരു അഭിമുഖ വീഡിയോക്കിടയിലാണ് ഇക്കാര്യം തെളിയുന്നത്. ക്ലാസ്സിക് ഫുട്ബോൾ ഷർട്ട്‌സ് മാഞ്ചസ്റ്റർ എന്ന ജേഴ്സി സ്റ്റോറിൽ വെച്ചാണ് ഈ അഭിമുഖം നടത്തിയത്.

ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയുടെ കാര്യം ഫാൻസിനിടെയിൽ തരംഗമായതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി തങ്ങളുടെ സ്റ്റോറിൽ സൂക്ഷിച്ചുവെച്ചതിൽ അഭിമാനിക്കുന്നുവെന്നും ക്ലാസ്സിക് ഫുട്ബോൾ ഷർട്ട്‌സ് മാഞ്ചസ്റ്റർ പറഞ്ഞു.

ക്ലാസ്സിക് ഫുട്ബോൾ ഷർട്ട്‌സ് മാഞ്ചസ്റ്റർ ജേഴ്സി സ്റ്റോറിന്റെ മേൽവിലാസം ഇങ്ങനെയാണ് :

?Barton Arcade
53 Deansgate
Manchester
M3 2BH

ഇനി അങ്ങോട്ട് കൊമ്പന്റെ ദിവസങ്ങളാണ്! ?

ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ വിമർശിച്ചേക്കാം, എല്ലാത്തിനും ഒരുനാൾ മറുപടി നൽകുമെന്ന് ബ്ലാസ്റ്റേഴ്‌സ് താരം