in , ,

LOVELOVE

ഇതാണ് ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ പവർ?എടികെയെ വീഴ്ത്താൻ ഫാൻസ്‌ റെഡിയാണ്..

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പനയിൽ പതിവ് പോലെ അതിവേഗ ടിക്കറ്റ് വിൽപ്പനയുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഇത്രയുമധികം ഫാൻസ്‌ പവറുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടിക്കറ്റുകൾ വിറ്റുപോയിട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ.

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പനയിൽ പതിവ് പോലെ അതിവേഗ ടിക്കറ്റ് വിൽപ്പനയുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഇത്രയുമധികം ഫാൻസ്‌ പവറുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടിക്കറ്റുകൾ വിറ്റുപോയിട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ മത്സരത്തിനുള്ള ടിക്കറ്റുകൾ അതിവേഗത്തിലാണ് വിറ്റഴിഞ്ഞത്. ഇപ്പോഴിതാ കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഹോം മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ച് അൽപ്പം മണിക്കൂറുകൾക്കുള്ളിലാണ് ഈസ്റ്റ്‌ ഗാലറി ടിക്കറ്റ് മുഴുവൻ തീർന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഫാൻസ്‌ കൂട്ടായ്മയായ മഞ്ഞപ്പട നിലയുറപ്പിക്കുന്ന ഗാലറി ടിക്കറ്റുകൾ എല്ലാ മത്സരങ്ങളിലും വേഗത്തിൽ വിറ്റഴിയുന്നത് പതിവ് കാഴ്ചയാണ്. ഇത്തവണ 399 രൂപയാണ് ഗാലറി ടിക്കറ്റുകളുടെ നിരക്ക്.

ഒക്ടോബർ 16-ന് ATK മോഹൻ ബഗാനെതിരെ നടക്കുന്ന സൂപ്പർ പോരാട്ടത്തിനുള്ള ടിക്കറ്റ് വിൽപ്പനയാണ് ഗംഭീരമായി മുന്നോട്ട് പോകുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഓരോ മത്സരങ്ങൾക്കുമുള്ള ടിക്കറ്റ് വിലകൾ 299, 399, 499, 899, 1999 രൂപ എന്നിങ്ങനെയാണ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ഇപ്പോൾ paytminsider വഴി ബുക്ക്‌ ചെയ്യാൻ കഴിയും. കേരള ബ്ലാസ്റ്റേഴ്സിന്റെ സോഷ്യൽ മീഡിയ പേജുകളിലും അല്ലെങ്കിൽ paytminsider എന്ന് ഗൂഗിൾ സെർച്ച്‌ ചെയ്താലും ടിക്കറ്റ് ലഭ്യമാകുന്ന സൈറ്റിൽ എത്തിച്ചേരാം.

അതേസമയം മാച്ച് ടിക്കറ്റ് വില ഇങ്ങനെയാണ് :

299 രൂപ – നോർത്ത് ഗാലറി, സൗത്ത് ഗാലറി.

399 രൂപ – ഈസ്റ്റ്‌ ഗാലറി, വെസ്റ്റ് ഗാലറി.

499 രൂപ – ബ്ലോക്ക്‌ B2, ബ്ലോക്ക്‌ B3.

899 രൂപ – ബ്ലോക്ക്‌ C1, ബ്ലോക്ക്‌ C2, ബ്ലോക്ക്‌ C3, ബ്ലോക്ക്‌ E ബ്ലോക്ക്‌ A (DND)

1999 രൂപ – വി. ഐ. പി ഗാലറി.

ഫൈനൽ മത്സരം കളറാക്കാൻ ഇന്ന് ബ്ലാസ്റ്റേഴ്‌സ്?ലൈവ് കാണാം

ബ്ലാസ്റ്റേഴ്സിനു അഭിമാനമായി സഹൽ, ഗിൽ? ഐഎസ്എല്ലിലെ കിടിലൻ ഇന്ത്യൻ താരങ്ങൾ ഇവരാണ്..