in , ,

ബ്ലാസ്റ്റേഴ്സിനു അഭിമാനമായി സഹൽ, ഗിൽ? ഐഎസ്എല്ലിലെ കിടിലൻ ഇന്ത്യൻ താരങ്ങൾ ഇവരാണ്..

മാർക്കറ്റ് വാല്യൂയുടെ അടിസ്ഥാനത്തിൽ താരങ്ങളെ തരം തിരിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ഗിൽ, സഹൽ എന്നിവർ ആദ്യ 15-ൽ ഇടം നേടിയിട്ടുണ്ട്. എന്നാൽ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ചേത്രി മാർക്കറ്റ് വാല്യൂയുടെ കാര്യത്തിൽ അൽപ്പം പിന്നിലായതിനാൽ അദ്ദേഹത്തിന് ഈ ലിസ്റ്റിൽ ഇടം പിടിക്കാൻ കഴിഞ്ഞിട്ടില്ല

ഇന്ത്യയിലെ ഫുട്ബോൾ പ്രതിഭകൾക്ക് തങ്ങളുടെ കഴിവ് തെളിയിക്കാൻ അവസരമൊരുക്കിയ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയൊരു സീസൺ നമ്മുടെ മുന്നിൽ എത്തിനിൽക്കുകയാണ്.

ഇതിനകം തന്നെ നിരവധി താരങ്ങളാണ് ഇന്ത്യൻ സൂപ്പർ ലീഗിലൂടെ ഇന്ത്യൻ ദേശീയ ടീമിലും ആരാധകരുടെ മനസുകളിലും ഇടം നേടിയത്. സഹൽ അബ്ദുസമദ്, ആഷിക് കുരുണിയൻ തുടങ്ങിയ താരങ്ങളെല്ലാം ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ കഴിവുകൾ തെളിയിച്ചുകഴിഞ്ഞു.

ഐഎസ്എല്ലിന്റെ പുതിയ സീസൺ തുടക്കം കുറിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഇത്തവണ ഐഎസ്എല്ലിൽ പന്ത് തട്ടുന്ന ഇന്ത്യൻ താരങ്ങളുടെ മാർക്കറ്റ് വാല്യൂ പുറത്തുവിട്ടിരിക്കുകയാണ് ട്രാൻസ്ഫർ മാർക്കറ്റ് ഓഫ് ഇന്ത്യ.

മാർക്കറ്റ് വാല്യൂയുടെ അടിസ്ഥാനത്തിൽ താരങ്ങളെ തരം തിരിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ഗിൽ, സഹൽ എന്നിവർ ആദ്യ 15-ൽ ഇടം നേടിയിട്ടുണ്ട്. എന്നാൽ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ചേത്രി മാർക്കറ്റ് വാല്യൂയുടെ കാര്യത്തിൽ അൽപ്പം പിന്നിലായതിനാൽ അദ്ദേഹത്തിന് ഈ ലിസ്റ്റിൽ ഇടം പിടിക്കാൻ കഴിഞ്ഞിട്ടില്ല.

ട്രാൻസ്ഫർ മാർക്കറ്റ് തന്ന കണക്കുകൾ പ്രകാരം ഐഎസ്എല്ലിലെ ഏറ്റവും കൂടുതൽ മാർക്കറ്റ് വാല്യൂയുള്ള ഇന്ത്യൻ താരങ്ങൾ ഇവരാണ് :

  1. ലിസ്റ്റൻ കൊളാകോ – ATK മോഹൻ ബഗാൻ – 2.50 കോടി.
  2. അപൂയ – മുംബൈ സിറ്റി – 2.50 കോടി.
  3. അമരീന്ദർ സിങ് – 2.50 കോടി.
  4. ബിപിൻ സിങ് – മുംബൈ സിറ്റി – 2.29 കോടി.
  5. ചാങ്തെ – മുംബൈ സിറ്റി – 2.08 കോടി.
  6. മൻവീർ സിങ് – ATK – 2.08 കോടി.
  7. ആകാശ് മിശ്ര – ഹൈദരാബാദ് – 2.08 കോടി.
  8. പ്രീതം കോട്ടാൽ – ATK – 2.08 കോടി.
  9. മുഹമ്മദ്‌ നവാസ് – മുംബൈ സിറ്റി – 2.08 കോടി.
  10. മന്ദർ റാവു ദേശായി – മുംബൈ സിറ്റി – 1.87 കോടി.
  11. സഹൽ അബ്ദുസമദ് – കേരള ബ്ലാസ്റ്റേഴ്‌സ് – 1.87 കോടി.
  12. സെറിട്ടൻ ഫെർണാണ്ടസ് – എഫ്സി ഗോവ – 1.87 കോടി.
  13. ഗുർപ്രീത് സിങ് സന്ദു – ബാംഗ്ലൂരു എഫ്സി – 1.87 കോടി.
  14. ജെറി – ഒഡിഷ എഫ്സി – 1.87 കോടി.
  15. ഗിൽ – കേരള ബ്ലാസ്റ്റേഴ്‌സ് – 1.66 കോടി.

ഇതാണ് ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ പവർ?എടികെയെ വീഴ്ത്താൻ ഫാൻസ്‌ റെഡിയാണ്..

കിടിലൻ താരങ്ങൾ, തകർപ്പൻ ടീം..ഐഎസ്എൽ വീണ്ടും ഭരിക്കുവാൻ അവർ വരുന്നു?