in ,

LOLLOL LOVELOVE OMGOMG

കിടിലൻ താരങ്ങൾ, തകർപ്പൻ ടീം..ഐഎസ്എൽ വീണ്ടും ഭരിക്കുവാൻ അവർ വരുന്നു?

അഹ്മ്മദ് ജാഹുവും മുർതദ ഫാളും ഡയസും ഗ്രേഗ് സ്റ്റിവാർർട്ടും ഉൾപ്പെടുന്ന വിദേശ താരങ്ങൾക്കൊപ്പം ബിപിൻ സിങ്, ചാങ്തെ, അപൂയ തുടങ്ങിയ ഇന്ത്യൻ താരങ്ങൾ കൂടി ബൂട്ട് കെട്ടുന്ന മുൻ ഐഎസ്എൽ ചാമ്പ്യൻമാരായ മുംബൈ സിറ്റി എഫ്സി വരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ അണിനിരത്താൻ സാധ്യതയുള്ള ലൈനപ്പ് ഇങ്ങനെയാണ്

കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കൈവിട്ടു പോയ തങ്ങളുടെ ഐഎസ്എൽ കിരീടവും ഐഎസ്എൽ ലീഗ് ഷീൽഡും ഈ സീസണിൽ തിരിച്ചുപിടിക്കുവാൻ രണ്ടും കല്പിച്ച് ഡെസ് ബക്കിങ്‌ഹാമിന് കീഴിൽ ഐലാൻഡേഴ്സ് വരുകയാണ്.

കിടിലൻ സൈനിങ്ങുകളുമായി ട്രാൻസ്ഫർ ജാലകം കളറാക്കിയ മുംബൈ സിറ്റി എഫ്സി ഈ സീസണിൽ തകർപ്പൻ ടീമിനെയാണ് അണിനിരത്തുന്നത്. ഡ്യൂറണ്ട് കപ്പിൽ ഫൈനൽ പോരാട്ടം വരെ അത്യുജ്ജല പ്രകടനം കാഴ്ച വെച്ച മുംബൈ സിറ്റി എഫ്സി ഈ സീസണിലെ ഐഎസ്എൽ കിരീട ഫേവറിറ്റുകളാണെന്ന് നിസ്സംശയം പറയാം.

ഇന്ത്യൻ സൂപ്പർ ലീഗിലെ സൂപ്പർ താരങ്ങളായ ഗ്രേഗ് സ്റ്റിവാർട്ട്, ജോർഹെ പെരേര ഡയസ് എന്നിവരെ ടീമിലെത്തിച്ച മുംബൈ സിറ്റി എഫ്സിക്ക്‌ റോളിൻ ബോർജസ്, ചാങ്തെ എന്നിവരെ പോലെയുള്ള കിടിലൻ ഇന്ത്യൻ താരങ്ങളുടെ മികച്ച ഫോമും പ്രതീക്ഷകൾ ഏറെയാണ് നൽകുന്നത്.

ദുബായിലെ പ്രീസീസൺ വളരെ മനോഹരമായി പൂർത്തിയാക്കിയ മുംബൈ സിറ്റി എഫ്സി ഡ്യൂറണ്ട് കപ്പിൽ എതിർടീമുകളെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഡെസ് ബക്കിങ്ഹാം എന്ന പരിശീലകന് കീഴിൽ ഒരുമിച്ച് ഐക്യത്തോടെ ഒറ്റക്കെട്ടായി പോരാടുന്ന മുംബൈക്കാരെ ഇത്തവണ ഏതൊരു ഐഎസ്എൽ ടീമും ഭയക്കണം.

അഹ്മ്മദ് ജാഹുവും മുർതദ ഫാളും ഡയസും ഗ്രേഗ് സ്റ്റിവാർർട്ടും ഉൾപ്പെടുന്ന വിദേശ താരങ്ങൾക്കൊപ്പം ബിപിൻ സിങ്, ചാങ്തെ, അപൂയ തുടങ്ങിയ ഇന്ത്യൻ താരങ്ങൾ കൂടി ബൂട്ട് കെട്ടുന്ന മുൻ ഐഎസ്എൽ ചാമ്പ്യൻമാരായ മുംബൈ സിറ്റി എഫ്സി വരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ അണിനിരത്താൻ സാധ്യതയുള്ള ലൈനപ്പ് ഇങ്ങനെയാണ്:

ബ്ലാസ്റ്റേഴ്സിനു അഭിമാനമായി സഹൽ, ഗിൽ? ഐഎസ്എല്ലിലെ കിടിലൻ ഇന്ത്യൻ താരങ്ങൾ ഇവരാണ്..

സഹൽ ഇപ്പോൾ പഴയ പോലെയല്ല!! കൂടുതൽ ഉത്തരവാദിത്വങ്ങൾ ഉണ്ടെന്ന് ഇവാൻ ആശാൻ