in

LOVELOVE LOLLOL OMGOMG CryCry AngryAngry

ഐഎസ്എൽ മലയാളി ഇലവനും സന്തോഷ് ട്രോഫി കേരള ടീമും തമ്മിൽ ഏറ്റുമുട്ടുന്നു

ഐ എസ്‌ എൽ കേരള ഇലവനിൽ ആശിഖ് കുരുണിയൻ, സുഹൈർ വി പി, മഷൂർ ഷെരീഫ്, ഇർഷാദ്, പ്രശാന്ത് മോഹൻ, ലിയോൺ അഗസ്റ്റിൻ, രഹ്നേഷ്, നെമിൽ മുഹമ്മദ്, ഗനി, ജസ്റ്റിൻ ജോർജ് എന്നിവർ കളിക്കും എന്നാണ് വാർത്തകൾ.

മലയാളി ഫുട്ബോൾ പ്രേമികളുടെ കോരിത്തരിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ച മലയാളി താരങ്ങളുടെ ടീമും സന്തോഷ് ട്രോഫി കളിക്കുന്ന കേരള ഫുട്ബോൾ ടീമും തമ്മിൽ ഒരു പ്രദർശന മത്സരം ഉടൻ നടക്കാൻ പോകുന്നു.

സന്തോഷ് ട്രോഫിക്ക് മുന്നോടിയായി സന്തോഷ് ട്രോഫി താരങ്ങളും ഐ എസ് എൽ താരങ്ങളും ഏറ്റുമുട്ടുന്നു.Wake Up Football Academy ഉം Wake Up Sports Charity യും സംയുക്തമായി നടത്തുന്ന മത്സരത്തിൽ കേരള സന്തോഷ് ട്രോഫി ഇലവനും ഐ എസ്‌ എൽ കേരള ഇലവനും തമ്മിൽ ഏറ്റുമുട്ടും. നാളെ രാത്രി 7:30ന് എടവണ്ണ സീതിഹാജി ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് ആകും മത്സരം.

ഐ എസ്‌ എൽ കേരള ഇലവനിൽ ആശിഖ് കുരുണിയൻ, സുഹൈർ വി പി, മഷൂർ ഷെരീഫ്, ഇർഷാദ്, പ്രശാന്ത് മോഹൻ, ലിയോൺ അഗസ്റ്റിൻ, രഹ്നേഷ്, നെമിൽ മുഹമ്മദ്, ഗനി, ജസ്റ്റിൻ ജോർജ് എന്നിവർ കളിക്കും എന്നാണ് വാർത്തകൾ.

ലേവേണ്ടോസ്കി ബാർസയിലേക്കോ,വ്യക്തമാക്കി ഫാബ്രിസിയോ..

സൂപ്പർ കിങ്സിന് വൻ തിരച്ചടി,സൂപ്പർ താരം ഐ പി എൽ കളിച്ചേക്കില്ല..