in , , ,

LOVELOVE OMGOMG

ലേവേണ്ടോസ്കി ബാർസയിലേക്കോ,വ്യക്തമാക്കി ഫാബ്രിസിയോ..

കഴിഞ്ഞ കുറച്ചു മണിക്കൂറകളായി ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്നത് റോബർട്ട്‌ ലേവേണ്ടോസ്കി ബയേൺ വിട്ടു ബാർസയിലേക്ക് ചേക്കേറുമോ എന്ന് അറിയാൻ വേണ്ടിയാണ്. ഇപ്പോൾ പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ ഈ വാർത്തയുടെ സത്യവസ്ഥ എന്താണെന്ന് വിശദീകരിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്

കഴിഞ്ഞ കുറച്ചു മണിക്കൂറകളായി ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്നത് റോബർട്ട്‌ ലേവേണ്ടോസ്കി ബയേൺ വിട്ടു ബാർസയിലേക്ക് ചേക്കേറുമോ എന്ന് അറിയാൻ വേണ്ടിയാണ്. ഇപ്പോൾ പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ ഈ വാർത്തയുടെ സത്യവസ്ഥ എന്താണെന്ന് വിശദീകരിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനൽ വഴിയാണ് അദ്ദേഹം ഈ വാർത്തയുടെ യാഥാർത്ഥ്യം എന്താണെന്ന് പറയുന്നത്.

നിലവിൽ ലേവേണ്ടോസ്കിക്ക്‌ ബയേണിൽ 2023 ജൂൺ വരെ കരാറുണ്ട്. പക്ഷെ അദ്ദേഹം ഈ സമ്മറിൽ തന്നെ ഒരു ദീർഘകാല കരാർ ക്ലബ്ബിനോട് ആവശ്യപെട്ടിട്ടുണ്ട്. മൂന്നു വർഷത്തേക്കുള്ള കരാറാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.ബയേൺ ഇങ്ങനെ ഒരു കരാർ നൽകാൻ തയ്യാർ ആയില്ലെങ്കിൽ താരം ഈ സമ്മറിൽ തന്നെ ക്ലബ്‌ വിടും.

പക്ഷെ ബയേൺ മ്യുണിക്കുമായി താരം ഇതുവരെയും ഒരു ചർച്ച നടത്തിയിട്ടില്ലെന്ന് ക്ലബ്ബ് വ്യക്തമാക്കി. അതുകൊണ്ടുതന്നെ റോബർട്ട് ലെവൻഡോവ്സ്കി ബയേൺ വിടാൻ തന്നെയാണ് സാധ്യത. താരം ബാർസലോണയിലേക്ക് ചെക്കറുമെന്നാണ് നിലവിലെ അഭ്യൂഹങ്ങൾ.

നിലവിലെ സാഹചര്യത്തിൽ താരത്തിനെ ഏജന്റും ബാർസലോണയുമായി യാതൊരുവിധ സംസാരവും നടന്നിട്ടില്ല. പക്ഷേ ബാർസയെ പറ്റി ലേവേണ്ടോസ്കി മറ്റ് താരങ്ങളോട് ചോദിച്ചു അറിയുന്നുണ്ടെന്നാണ് ഫാബ്രിസിയോ വ്യക്തമാക്കുന്നത്.അത് കൊണ്ട് തന്നെ താരം ബാർസയിലേക്ക് ചേക്കറുമെന്ന് തന്നെയാണ് കരുതപെടുന്നത്.

പക്ഷെ ഏതു ക്ലബ്ബിലായാലും താരത്തിന് വേണ്ടത് മൂന്നു വർഷത്തെ കരാറാണ്. ബയേൺ മൂന്നു വർഷത്തെ കരാർ കൂടി നൽകിയാൽ താരം ബയേണിൽ തുടരും. അല്ലേൽ മറ്റു ക്ലബ്ബുകളിലേക്ക് താരം കൂടുമാറും.പി എസ് ജി യും താരത്തിന് വേണ്ടി രംഗത്തുണ്ട്.

കഴിഞ്ഞ സീസണാണ് തന്റെ ഏറ്റവും മികച്ച സീസൺ എന്ന് സഹൽ.

ഐഎസ്എൽ മലയാളി ഇലവനും സന്തോഷ് ട്രോഫി കേരള ടീമും തമ്മിൽ ഏറ്റുമുട്ടുന്നു