in , ,

LOVELOVE LOLLOL

ഐ എസ് ൽ ടീം ഓഫ് ദി വീക്കിൽ രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങളും…

ഇന്ത്യൻ സൂപ്പർ ലീഗിലെ ഈ ആഴ്ചയിലേ ഏറ്റവും മികച്ച ടീം പ്രഖ്യാപിച്ചു. കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് അൽവരോ വസ്ക്‌സും നിഷു കുമാറും ഇടംപിടിച്ചു.16 മത്തെ ആഴ്ചയിലേ മികച്ച ടീമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

AlvaroVazquez nets for Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ ഈ ആഴ്ചയിലേ ഏറ്റവും മികച്ച ടീം പ്രഖ്യാപിച്ചു. കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് അൽവരോ വസ്ക്‌സും നിഷു കുമാറും ഇടംപിടിച്ചു.16 മത്തെ ആഴ്ചയിലേ മികച്ച ടീമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

4-2-4 എന്നാ ഫോർമേഷനാണ് ടീം സ്വീകരിച്ചിരിക്കുന്നത്.

മുംബൈ സിറ്റി എഫ് സി യുടെ ഗോൾ കീപ്പർ മുഹമ്മദ് നവാസാണ് ടീമിന്റെ ഗോൾ കീപ്പർ. എ ടി കെ മോഹൻ ബഗാന്റെ സെന്റർ ബാക്കുകളായ തിരിയും സുബാഷിഷ് ബോസ്സുമാണ് ടീമിന്റെ സെന്റർ ബാക്കുകൾ.ലെഫ്റ്റ് ബാക്കായി മുംബൈ സിറ്റിയുടെ മന്ദർ റാവു ദേശായും കേരള ബ്ലാസ്റ്റേഴ്‌സസിന്റെ നിഷു കുമാർ റൈറ്റ് ബാക്കുമായി ഇടംപിടിച്ചു.ഒഡിഷയുടെ ജാവി ഹെർണടെസും ബാംഗ്ലൂരുവിന്റെ ബ്രൂണോ സിൽവയുമാണ് ടീമിൽ ഇടംപിടിച്ച മദ്ധ്യനിര താരങ്ങൾ.

4 മുന്നേറ്റനിര താരങ്ങളാണ് ടീമിൽ അണിനിരക്കുന്നത്. ഇടതു മൂലയിൽ ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം അൽവാരോ വാസ്ക്‌സും വലതു മൂലയിൽ എടികെ മോഹൻബഗാന്റെ സൂപ്പർ താരം ഹ്യൂഗോ ബോമസും അണിനിരക്കും. ഒഡീഷയുടെ ജോനാഥസും ബെംഗളൂരു എഫ് സി യുടെ ക്‌ളൈറ്റൺ സിൽവയുമാണ് മറ്റു മുന്നേറ്റ നിര താരങ്ങൾ. ഹ്യൂഗോ ബോമാസാണ് ടീം ക്യാപ്റ്റൻ

ടോപ് ഫോർ പ്രതീക്ഷ സജീവമാക്കാൻ യുണൈറ്റഡ് ഇന്നിറങ്ങുന്നു, എതിരാളികൾ ബെൺലി..

ധോണി അന്ന് നൽകിയ ഉപദേശമാണ് തന്നെ ഈ നിലയിൽ എത്തിച്ചത് എന്ന് ഇന്ത്യൻ സൂപ്പർ താരം..