in , ,

LOVELOVE

ടോപ് ഫോർ പ്രതീക്ഷ സജീവമാക്കാൻ യുണൈറ്റഡ് ഇന്നിറങ്ങുന്നു, എതിരാളികൾ ബെൺലി..

ടോപ് ഫോർ പ്രതീക്ഷകൾ സജീവമാക്കാൻ യുണൈറ്റഡ് ഇന്നിറങ്ങുന്നു. പ്രീമിയർ ലീഗ് മത്സരത്തിൽ എതിരാളികൾ ബെൺലി. ഇന്ത്യൻ സമയം പുലർച്ചെ ഒന്നരക്ക് മത്സരം ആരംഭിക്കും.

ടോപ് ഫോർ പ്രതീക്ഷകൾ സജീവമാക്കാൻ യുണൈറ്റഡ് ഇന്നിറങ്ങുന്നു. പ്രീമിയർ ലീഗ് മത്സരത്തിൽ എതിരാളികൾ ബെൺലി. ഇന്ത്യൻ സമയം പുലർച്ചെ ഒന്നരക്ക് മത്സരം ആരംഭിക്കും.

മിഡിൽസ്ബ്രോക്ക് എതിരെ നടന്ന എഫ് എ കപ്പ്‌ മത്സരത്തിൽ തോറ്റു എഫ് എ കപ്പിൽ നിന്ന് പുറത്തായതിന് ശേഷം യുണൈറ്റഡ് കളിക്കുന്ന ആദ്യ മത്സരമാണ് ഇന്നത്തേത്. ലിംഗാർഡും കവാനിയും തിരിച്ചു എത്തിയേക്കും.കൊറോണ ബാധിച്ച ഫ്രഡും ടെല്ലേസും ഇന്നു കളിച്ചേക്കില്ല.പോഗ്ബയും വാരാനെയും ഇന്നത്തെ മത്സരത്തിൽ കളിക്കുമെന്ന് രാൾഫ് രാഗ്നിക് ഉറപ്പ് വരുത്തി.

നിലവിൽ 22 മൽസരങ്ങളിൽ നിന്ന് 38 പോയിന്റുമായി മാഞ്ചേസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്താണ്.ടോപ് ഫോർ പ്രതീക്ഷ നിലനിർത്തണം എങ്കിൽ വിജയം അനിവാര്യമാണ്. 19 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി ബെൺലി ലീഗിൽ അവസാന സ്ഥാനത്താണ്. മത്സരം ഇന്ത്യൻ സമയം പുലർച്ചെ 1:30 ക്ക് ബെൺലിയുടെ ഹോം ഗ്രൗണ്ടായ ടർഫ് മുറിൽ ആരംഭിക്കും.

എറിക് ടെൻ ഹാഗ് മാഞ്ചേസ്റ്റർ യുണൈറ്റഡിലേക്കോ??

ഐ എസ് ൽ ടീം ഓഫ് ദി വീക്കിൽ രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങളും…