in

LOVELOVE LOLLOL OMGOMG AngryAngry CryCry

അൽവാരോ വസ്കസിന് പകരം കിടിലൻ വിദേശ സൈനിങ് മുൻ ബാഴ്സലോണ താരം വരുന്നു?

ഇന്ത്യൻ സൂപ്പർ ലീഗിലെ ട്രാൻസ്ഫർ വിൻഡോ തുറന്നു കിടക്കുന്ന ഈ സമയത്ത് പുതിയ സീസൺ തുടങ്ങുന്നതിനു മുൻപായി ടീമുകൾ സൈനിങ്ങുകളും താരകൈമാറ്റങ്ങളും നടത്തുന്നത് പതിവ് കാഴ്ചയാണ്. മികച്ച സൈനിങ്ങുകൾക്ക് വേണ്ടിയാണ് ഓരോ ക്ലബ്ബിന്റെയും ആരാധകർ കാത്തിരിക്കുന്നതും.

ഇപ്പോഴിതാ അത്തരമൊരു ട്രാൻസ്ഫർ അപ്ഡേറ്റ് തങ്ങളുടെ ആരാധകർക്ക് നൽകാൻ ഒരുങ്ങുകയാണ് ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ എഫ്സി ഗോവ. വിദേശ താരമായി പുതിയൊരു സ്പാനിഷ് ഫോർവേഡിനെ ഗോവ സൈൻ ചെയ്തെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മുൻ കേരള ബ്ലാസ്റ്റേഴ്‌സ് സ്പാനിഷ് ഫോർവേഡ് താരമായ അൽവാരോ വാസകസിനു പകരമാണ് എഫ്സി ഗോവ മറ്റൊരു സ്പാനിഷ് മുന്നേറ്റനിര താരത്തിനെ കൊണ്ടുവന്നത്. 36-വയസുകാരനായ കാർലോസ് മാർട്ടിനസ് എന്ന താരമാണ് ഗോവക്ക് വേണ്ടി ഇനി കളിക്കുക.

പ്രമുഖ സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണയുടെ യൂത്ത് അക്കാദമിയിലൂടെ വളർന്ന് വന്ന സൂപ്പർ താരം പിന്നീട് തന്റെ സീനിയർ ഫുട്ബോൾ കരിയറിൽ നിരവധി ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ സൂപ്പർ ലീഗിലെ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് താരം.

ലുകാകുവെന്ന് വിളിച്ച് ദിമിത്രിയോസിനെ ഊക്കിവിട്ട് യൂറോപ്പിലെ ഫുട്ബോൾ ക്ലബ്ബിന്റെ ആരാധകർ?

ആ നീക്കം ഉപേക്ഷിച്ച് ബ്ലാസ്റ്റേഴ്‌സ്; കൈയ്യടിച്ച് ആരാധകർ