in , , , ,

LOVELOVE OMGOMG CryCry LOLLOL AngryAngry

ആ നീക്കം ഉപേക്ഷിച്ച് ബ്ലാസ്റ്റേഴ്‌സ്; കൈയ്യടിച്ച് ആരാധകർ

ഗോൾ കീപ്പർ പ്രഭ്സുഖാൻ സിംഗിനെ വിൽക്കാനുള്ള നീക്കം ഉപേക്ഷിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. നേരത്തേ ഗില്ലിനെ ഈസ്റ്റ്‌ ബംഗാളിന് വിൽക്കാൻ കേരളാ ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ നടത്തിയിരുന്നു. ആ നീക്കമാണ് ബ്ലാസ്റ്റേഴ്‌സ് ഉപേക്ഷിച്ചത്.

ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷിച്ച തുക ഈസ്റ്റ്‌ ബംഗാൾ ഓഫർ ചെയ്യാത്തതാണ് ഗില്ലിനെ വിൽക്കുന്ന നീക്കങ്ങൾക്ക് തിരിച്ചടിയായത് എന്നാണ് റിപ്പോർട്ടുകൾ. കൂടാതെ ഗില്ലിനും ബ്ലാസ്റ്റേഴ്‌സ് വിടാൻ താല്പര്യമുണ്ടായിരുന്നില്ല.

അതെ, സമയം ഗില്ലിന് പുതിയ കരാർ നൽകാനും ബ്ലാസ്റ്റേഴ്‌സ് പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളിലും കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ വല കാത്തത് ഗില്ലായിരുന്നു.

2021-22 സീസണിൽ ബംഗളുരു എഫ്സിയിൽ നിന്നാണ് ഗില്ലിനെ ബ്ലാസ്റ്റേഴ്‌സ് റാഞ്ചുന്നത്. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ചോയ്സ് ഗോൾ കീപ്പറായിരുന്നു അന്ന് ഗിൽ.

അന്നത്തെ ഫസ്റ്റ് ചോയ്സ് ഗോൾ കീപ്പറയാ ആൽബിനോ ഗോമസിന് പരിക്കേറ്റതോടെയാണ് ഗില്ലിന് അവസരം ലഭിക്കുന്നത്. ആ സീസണിൽ ഗോൾഡൻ ഗ്ലൗ പുരസ്‌കാരം സ്വന്തമാക്കി ഗിൽ ബ്ലാസ്റ്റേഴ്‌സിൽ സ്ഥാനമുറപ്പിച്ചു.

അൽവാരോ വസ്കസിന് പകരം കിടിലൻ വിദേശ സൈനിങ് മുൻ ബാഴ്സലോണ താരം വരുന്നു?

ബ്ലാസ്റ്റേഴ്‌സ് വിട്ടത് പണിയായി; മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തിന് ഇനി സൈഡ് ബെഞ്ച് തന്നെ ശരണം