in , , ,

LOLLOL CryCry LOVELOVE OMGOMG AngryAngry

ബ്ലാസ്റ്റേഴ്‌സ് വിട്ടത് പണിയായി; മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തിന് ഇനി സൈഡ് ബെഞ്ച് തന്നെ ശരണം

2020 ൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിൽ നിന്നുമാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി 36 മത്സരങ്ങൾ കളിച്ച പൂട്ടിയ ഈ വർഷമാദ്യമാണ് മോഹൻ ബഗാനിലേക്ക് പോകുന്നത്.

ഐഎസ്എൽ വമ്പന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ഇത്തവണ വലിയൊരു ട്രാൻസ്ഫർ നടത്തിയിരിക്കുകയാണ്. ചെന്നൈയിൻ എഫ്സി നായകൻ അനിരുധ് താപ്പയെ മോഹൻ ബഗാൻ സ്വന്തമാക്കിയിരിക്കുകയാണ്.

ഇന്ത്യൻ ട്രാൻസ്ഫർ വിൻഡോയിലെ ഏറ്റവും വലിയ നീക്കമായാണ് താപ്പയുടെ കൈ മാറ്റത്തെ വിശേഷിപ്പിക്കുന്നത്. 5 കോടി രൂപയാണ് ഈ ട്രാൻസ്ഫറിന് മോഹൻ ബഗാൻ മുടക്കിയത്.

എന്നാൽ മോഹൻ ബഗാൻ താപ്പയെ സ്വന്തമാക്കിയതോടെ പണി കിട്ടിയത് മുൻ ബ്ലാസ്റ്റേഴ്‌സ് താരമായ പൂട്ടിയയ്ക്കാണ്. താപ്പ ടീമിലേക്ക് വരുമ്പോൾ പൂട്ടിയയുടെ സ്ഥാനം സൈഡ് ബെഞ്ചിലേക്കാവും. ബ്ലാസ്റ്റേഴ്‌സിൽ ഉണ്ടായ സമയത്ത് ആദ്യ ഇലവനിലെ നിർണായക സാനിധ്യമായിരുന്നു പൂട്ടിയ.

2020 ൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിൽ നിന്നുമാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി 36 മത്സരങ്ങൾ കളിച്ച പൂട്ടിയ ഈ വർഷമാദ്യമാണ് മോഹൻ ബഗാനിലേക്ക് പോകുന്നത്.

ബ്ലാസ്റ്റേഴ്‌സിൽ കളിച്ച സമയത്ത് പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ മധ്യ നിരയിലെ പ്രധാന താരമായിരുന്നു പൂട്ടിയ. അന്ന് ജീക്സൻ- പൂട്ടിയ കൂട്ട്കെട്ട് ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിൽ നിർണായക പ്രകടനങ്ങൾ കാഴ്ച വെച്ചിരുന്നു.

ആ നീക്കം ഉപേക്ഷിച്ച് ബ്ലാസ്റ്റേഴ്‌സ്; കൈയ്യടിച്ച് ആരാധകർ

അൽവാരോ ടീം വിടുന്നു, പ്രതീക്ഷകളോടെബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ കാത്തിരിക്കുന്നു??