in

ഇന്ത്യൻ സൂപ്പർ ലീഗ്- പുതിയൊരു പതിപ്പു കൂടി വരുന്നു

KBFC pre season

ലോക ഫുട്ബോളിലെ ഉറങ്ങുന്ന ഭീമന്മാർ എന്നായിരുന്നു പഴയ ഫിഫ പ്രസിഡണ്ട് സെപ് ബ്ലാറ്റർ ഇന്ത്യൻ ഫുട്ബോളിനെ വിശേഷിപ്പിച്ചത്.എന്നാൽ പതിയെ പതിയെ ആ ഉറക്കത്തിൽ നിന്നും ഒരിക്കലും ഉണരാത്ത മരണത്തിലേക്ക് ഇന്ത്യൻ ഫുട്ബോൾ നീങ്ങുകയാണെന്ന് വിശ്വസിച്ചവരായിരുന്നു ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യൻ ആരാധകർ

ആ ഇന്ത്യൻ ഫുട്ബോളിന് ജീവശ്വാസം പകർന്നു നൽകിയത് ഇന്ത്യൻ സൂപ്പർ ലീഗ് ആയിരുന്നു എന്നത് ആർക്കും വിസ്മരിക്കാൻ കഴിയാത്ത ഒരു സത്യമാണ്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവോടുകൂടി ആരാലും അറിയപ്പെടാതെ മങ്ങിക്കിടന്ന പല താരങ്ങളും പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ എത്തി.

ഫുട്ബോളിനെ പലരും ഒരു ജീവിതമാർഗം ആയും സാമ്പത്തിക മാർഗമായും കാണുവാൻ തുടങ്ങി. പതിയെ ഇന്ത്യൻ ഫുട്ബോളിനും ഒരു ഗ്ലാമർ പരിവേഷം വന്നു. വിദേശ താരങ്ങളുമായി കളിച്ചു പഴകിയത് ഇന്ത്യൻ താരങ്ങളുടെ മത്സര പരിചയവും കായികക്ഷമതയും മർദ്ദിച്ചു അത് ഇന്ത്യൻ ഫുട്ബോൾ ടീമിൻറെ മൊത്തത്തിലുള്ള പ്രകടനത്തിലും പ്രതിഫലിച്ചു.

ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗ് മറ്റൊരു നിർണായകമായ വഴിത്തിരിവിലേക്ക് ആണ് കടക്കുന്നത്. റിസർവ് ടീമുകൾക്കും 21 വയസ്സിൽ താഴെയുള്ള താരങ്ങൾക്കും വേണ്ടി പുതിയൊരു ഇന്ത്യൻ സൂപ്പർ ലീഗ് പതിപ്പിന് കൂടി കളം ഒരുങ്ങുകയാണ്.
ഓരോ ISL ടീമിലും 20 വയസിൽതാഴെയുള്ള കുറഞ്ഞത് 4 യുവതാരങ്ങൾ എങ്കിലും വേണം എന്നത് നിലവിലുള്ള നിയമമാണ്.

ആ നിയമം കൂടാതെ ജൂനിയർ ലെവൽ ഇന്ത്യൻ സൂപ്പർ ലീഗ് വരുന്നതോടുകൂടി ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിയെ അത് സുരക്ഷിതമാകും എന്നത് ഉറപ്പാണ്.

കൊലയാളി ബാറ്റ്‌സ്മാൻ എന്ന ലേബലിൽ മുങ്ങിപ്പോയ അണ്ടർ റേറ്റഡ് ബോളർ

ഇന്ത്യൻ വനിതകൾക്ക് നിലനിൽപ്പിന്റെ പോരാട്ടം, പരാജയപ്പെട്ടാൽ ഇനി കളിച്ചിട്ട് കാര്യമില്ല